മീലാദണയുന്നേ മർഹബാ മിക | മീലാദിശൽ | RAFI TANALUR | NASIF CALICUT
രചന : റാഫി താനാളൂർ 📝
മീലാദണയുന്നേ മർഹബാ
മിക നാളിത വന്നേ മർഹബാ ( 2 )
മതി നൂറ് പിറന്നേ മർഹബാ
മഹ്ബൂബ് വരുന്നേ മർഹബാ
മധുരം പകരുന്നേ മർഹബാ
മധു മാരി പൊഴിഞ്ഞേ മർഹബാ
മദ്ഹാലെ നിറഞ്ഞേ മർഹബാ
മരുഭൂമി നനഞ്ഞേ മർഹബാ
യാ റസൂലല്ലാഹ്.......
പാൽനിലാ ചിരിയും പൊതിഞ്
പാരിലാ പ്രഭയും തെളിഞ് (2)
പാലകന്റെ റസൂലുദിച്ച റബീഇതാഗതമായ്...പുകാരോ
യാ റസൂലല്ലാഹ്.....
തോരണം പലതായ് തിളങ്ങി
തോർന്നീടാ പുകളും മുഴങ്ങീ (2)
ത്വാലഅൽ ബദ്റിൽ തുടങ്ങീ ഹബീബിലായ് തങ്ങീ......
(പുകാരോ യാ റസൂലള്ളാഹ് )
സുബ്ഹാനയച്ച സുറൂറ്
സുകൃതം കനിഞ്ഞ മുനീറ്
സവിധം മൊഴിഞ്ഞത് നേര്
സകലം വിളഞ്ഞൊരു വേര്
(ആനന്ദമൊരുക്കിയതാര്
ആലങ്ങളിണക്കിയ പേര് 2)
(ആദം നബി മുൻപൊളിയോര്
ആകാശമിലും മഷ്ഹൂറ് 2)
അണി അണിയായ് അതി രസമാൽ സ്നേഹ ജനങ്ങള്
അലയൊലിയായ് അകമിലിതാ ത്വാഹ മുസമ്മില് (2)
ആ മദീന പോയ് വരാം
ആ സ്വലാത്തിലായിടാം (2)
(സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സല്ലം 2)
സുന്ദര പ്പൂ വദനം കണ്ടു ലോകം റബീഇലെ പന്ത്രണ്ടിന്റെ പുലരിയില്
സന്തോഷത്താലന്ന് മുത്തിൻ പുഞ്ചിരിയിൽ മണ്ണും വിണ്ണും വസന്തത്തിൻ പൊലിവതില് (2)
തിരു വരവതിലതിശയമേറെ
തിരയിളകിയതജബുകളാലേ
(ചൊല്ലി മർഹബ മർഹബ നീളെ
വരവേറ്റവരന്ന് റസൂലെ 2)
മർഹബാ യാ നൂറ അയ്നീ
മർഹബാ ജദ്ധൽ ഹുസൈനി
മർഹബാ അഹ്‌ലൻ വസഹ് ലാ
മർഹബാ യാ ഖൈറ ദാഈ
Post a Comment