പുഞ്ചിരി നറുതേൻചിരി (lyrics) Punjiri naruthenchiri

🌹 *പുഞ്ചിരി നറുതേൻചിരി* 🌹

പുഞ്ചിരി നറുതേൻചിരി
നിറമഞ്ചിടും പൂംപൈതലാണേ...
പാലൊളി നിറ അമ്പിളി
തെളി ലങ്കിടും മഹ്മൂദരാﷺണേ...
മക്കയിൽ മഹാദിക്കതിൽ
തിരുഹഖുരത്ത കാമിലാണേﷺ...
മണ്ണിലും പതിവിണ്ണിലും
പ്രിയസയ്യിദ് നബിﷺ തിങ്കളാണേ...

[പുഞ്ചിരി.........മെഹ്മൂദരാണേﷺ]

ആമിനബീവിക്കോമന മോന്ﷺ ആലങ്ങളാകെ വാഴ്ത്തിയ ദീന്
താരാട്ട് ഹലീമാ പാടിയുറക്കി
താരിളം ചുണ്ടിൽ പിരിശമൊഴുക്കി...

[പിരിശത്തിൻ ബഹ്റ് മോജ ഇളകീടുന്നേ...
പാരാകെ അതിശയം നളർത്തീടുന്നേ...] ×2

[പുഞ്ചിരി............മെഹ്മൂദരാണേﷺ]

ശിർക്കിന്റെ കൊത്തളം കോട്ട തകർന്നേ
ശൈത്വാന്റെ ശർറുകൾ പാടെയമർന്നേ...
നേരിന്റെ വെള്ളിവെളിച്ചവുമായി
നക്ഷത്രക്കൂട്ടങ്ങൾ മർഹബയായി...

[മർഹബ മലാഇകത്തരുളീടുന്നേ
മാലോകർ ശുക്റിന്റെ നിദാ മൊഴിഞ്ഞേ] ×2

[പുഞ്ചിരി............. മഹ്മൂദരാണേﷺ]

പൊള്ളും ഖിയാനത്തും
ഇല്ലൊരുലേശം പെണ്ണിന്ന് മാന്യതയേകി വിഷേശം...
മാനവരൊന്നെന്ന നീതിയിൽ ഹാരം മാനിച്ചു നമ്മളിലേകിയ താരം...

[താരകത്തൊളി ത്വാഹാ റസൂലുല്ലാഹിﷺ...
തിരുറൗളാശരീഫിങ്കൽ അണക്ക് ഇലാഹീ...] ×2

[പുഞ്ചിരി............തിങ്കളാണേﷺ]
[പുഞ്ചിരി............മെഹ്മൂദരേﷺ]
/ *മദീനയുടെ👑വാനമ്പാടി*