അതിരുകളില്ലാത്ത (lyrics) Athurukalilatha

🌹 *അതിരുകളില്ലാത്ത സ്നേഹത്തരങ്കം* 🌹

അതിരുകളില്ലാത്ത സ്നേഹത്തരങ്കം
ത്വാഹ റസൂലുല്ലാഹ്ﷺ നൂറുല്ലാഹ്ﷺ..
അജബ് നിലക്കാത്ത പ്രേമപ്രപഞ്ചം
ഖാതിം സ്വല്ലല്ലാഹ് സ്വല്ലല്ലാഹ്...] ×2

അകലെ മദീന നാട്ടിലെ രാജാﷺ
ഖൽബിലെ തേൻമുല്ലാ...
അഖിലവിശ്വാസിതന്റെ സങ്കേതഭൂമിയിൽ മയങ്ങും സ്വല്ലല്ലാഹ് 
മയങ്ങും സ്വല്ലല്ലാഹ്

[ത്വൈബ ഫറഹുൻ ലനാ
റൗള ത്വറബുൻ ബിനാ] ×2
വഹുവ സ്വദ്റുൽ മുനാ
ലാഹ ബദ്റൻ ലനാ..

[അതിരുകളില്ലാത്ത........സ്വല്ലല്ലാഹ്]

[ആശിഖുകൾ തീർത്ത ചരിതം ഞാൻ കേട്ടു...
ആ കഥ കേട്ടെന്റെ ഖൽബിൽ മുറിവേറ്റു...] ×2

തിരുനബിﷺയില്ലാ മദീനയിൽ ഉറങ്ങാൻ 
കഴിയില്ലെന്ന ബിലാലിൻ സ്വരമോർത്തു...
തൂക്കുമരത്തിന്റെ മുകളിൽ ഖുബൈബോര്
തീർത്തൊരു സ്നേഹമെൻ ഖൽബിൽ വ്യഥ തീർത്തു...
മധുരമാർന്ന സ്നേഹമൊന്ന് ഖൽബിലേറ്റുവാൻ
മതിമറന്ന് തങ്ങളിﷺലായി ചേർന്നു റബ്ബനാ...
[അതിരുകളില്ലാത്ത........സ്വല്ലല്ലാഹ്]

[ആതിരചന്ത്രികയായ് പൂമുഖം ഞാനോർത്തു..
ആ മുഖം കണ്ടിടാത്ത കഥനക്കഥ പാർത്തു..]
ആ മദ്ഹോതിക്കരഞ്ഞ ബുസൂരിതൻ
ആത്മസ്വരങ്ങൾ എൻ നെഞ്ചിൽ വ്യഥ തീർത്തു..
ആ തിരുബുർദ ചൊല്ലി പൂമുഖം കണ്ടവരെ
കണ്ടപ്പോളെൻ്റെ ഖൽബും പിടഞ്ഞു..

ആഖിറനാളിന്റെ അരികമിന്നൊരു സ്നേഹി
ആശിഖാവാൻ ഖൽബ് വെന്ത് തേടിടും പാപി

[അതിരുകളില്ലാത്ത........സ്വല്ലല്ലാഹ്]
[അകലെ.............ലനാ]
[അതിരുകളില്ലാത്ത........സ്വല്ലല്ലാഹ്] ×2

/ *മദീനയുടെ👑വാനമ്പാടി*