ഇശലിൻ മണികൾ കോർത്തു (lyrics) Ishalin manikal Korthu

🌹 *ഇശലിൻ മണികൾ കോർത്തു* 🌹

സ്വലാത്തുള്ളാഹ് സലാമുള്ളാഹ്
അലാ ത്വാഹാ റസൂലില്ലാഹ്...
സ്വലാത്തുള്ളാഹ് സലാമുള്ളാഹ്
അലാ യാസീൻ ഹബീബില്ലാഹ്...

ഇശലിൻ മണികൾ കോർത്തു ഞാനിന്ന് പാടാം മദ്ഹുകൾ...
ഇറയോൻ ഹബീബരെ ഓർത്തു ഞാനിന്ന് പാടാം മദ്ഹുകൾ...

കനിവിൻ ബഹർ തിരു രാജാ...
ഖൈറിൻ ഗുണമണി താജാ...
വിധി നൽകണേ.. 
തുണ നൽകണേ.. 
കൈ കുമ്പിൾ നീട്ടി ഞാൻ...
സവിധം ചെന്നിടാൻ... 

[സ്വലാത്തുള്ളാഹ്...]

അമ്പരത്തമ്പിളി ചേലഴകുള്ളൊരു തിങ്കൾ മൊഞ്ചില്...
അമ്പിയ താജൊളിവായ് ഉദിത്തൊരു തിങ്കൾ രാവില്...

അഖില ജഗത്തിൻ വിത്തായ് ആമിന ബീവിക്കാറ്റല്...
തോനെ മലക്കുകൾ ഒക്കെയും റബ്ബിൽ ശുക്റായ് വാനില്...

[കനിവിൻ ബഹർ...]
[സ്വലാത്തുള്ളാഹ്...]

ത്വയ്ബ മദീനത്തെത്താൻ എന്നും കൊതിയായ് ഖൽബില്...
ത്വാഹ റസൂലിൻ പുണ്യ മദീന കാണാൻ വെമ്പല്...

ത്വാക്കത്തേക് റബ്ബ് റഹീമേ അടിയാർ എന്നില്...
പൂരിത നൂറിൻ ഹുബ്ബ് ചൊരിക്ക് എന്നും എന്നില്...

[കനിവിൻ ബഹർ...]
[സ്വലാത്തുള്ളാഹ്...]
[ഇശലിൻ മണികൾ...]


സ്വലാത്തുള്ളാഹ് സലാമുള്ളാഹ്
അലാ ത്വാഹാ റസൂലില്ലാഹ്...
സ്വലാത്തുള്ളാഹ് സലാമുള്ളാഹ്
അലാ യാസീൻ ഹബീബില്ലാഹ്... ×2

✨✨✨✨✨✨✨✨✨✨✨✨✨✨✨
✍🏻മദീനയുടെ👑വാനമ്പാടി.