ആദിഅവ്വൽ മൈദരായ് പടച്ചു വെച്ച മുഹമ്മദാ... (lyrics) Adhi avval maidharay padachu vecha muhammadaa

....... ഷെയർ ചെയ്യണേ


ആദിഅവ്വൽ മൈദരായ് പടച്ചു വെച്ച മുഹമ്മദാ...
ബദ്റിലും ബദൻ ലങ്കിടുന്നോരെ 
കാണുവാൻ വിധിയേകള്ളാഹ്...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*

മക്ക മണ്ണിലെ താരമെ
പതി റൗള വാഴുന്ന സൂനമേ...
ഇശ്ഖറിയാതെ ചൊല്ലീടുന്നിവർ
സ്നേഹ ഗീതവും കേൾക്കണേ....
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*

ആറ്റലായൊരു അശ്റഫുന്നബീ
പാടീടുന്നിവർ ആശയായ്...
ആഗ്രഹങ്ങളാലേറെയുണ്ട്
ഖുബ്ബ ചാരത്തിൽ ചൊന്നിടാൻ...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*

പാപമാലെ കറുത്തു പോയൊരു 
ഖൽബും കൊണ്ടിവർ വന്നിതാ...
പാപ ഭാരങ്ങൾ തീർത്ത് ഖൽബകഠ 
റാഹ നൽകണേ സയ്യിദീ...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*

മഹ്ശറാ മണ്ണിൽ എത്തും നേരത്ത് 
കൈ വെടിയല്ലെ യാ നബീ...
മൗതിൻ നേരത്തും ഉമ്മത്തീയെന്ന്
ഉരത്തോരാണെന്റെ വരിദീ...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*

ഹൗളിൻ പാനവും നൽകണേ
ഞങ്ങളെ സ്വർഗ്ഗത്തിൽ കൂടെ ചേർക്കണേ...
അതിമോഹമാണെന്നറിയാം തങ്ങളെ
കൈ പിടിക്കേണം ഞങ്ങളേ...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*

 

*മുത്ത് നബി صلي الله عليه وسلم തങ്ങളെ ഒരു നോക്ക് കാണാനും അവിടത്തെ പുണ്യ മദീനയിൽ പുൽകാനും വേണ്ടുവോളം ആ മദീന ആസ്വദിച്ച് അവസാനം ബഖീഇലെ മൺതരിയിൽ കിടക്കാനുമുളള മഹാ ഭാഗ്യം അളളാഹു നമുക്ക് നൽകട്ടെ.....*


*മുത്ത് ഹബീബിൻറെ പൊരുത്തം കിട്ടുന്ന ജീവിതത്തിനു വേണ്ടി ഈ പാവത്തിന് 🤲🤲🤲*

====================