മന്ദാരപ്പൂവൊത്ത് മക്കത്തുദിച്ചുള്ളമുത്താണ് നൂറുള്ളാ...(lyrics) Mandharapoovotha makkathudicha muthanu noorulla
മന്ദാരപ്പൂവൊത്ത് മക്കത്തുദിച്ചുള്ള
മുത്താണ് നൂറുള്ളാ...
മന്നാനയച്ചുള്ള മലരായണഞ്ഞുള്ള
സ്വത്താണ് സ്വല്ലള്ളാ...(2)
അനുരാഗപൂവിതാണേ...
അതിലാശ തീർക്ക് കോനേ...(2)
അഭിലാഷം എൻ ഹബീബരാ ...
സിറാജുൽ മുനീറേ...
സദാഎന്നമീറേ...
########
പാപങ്ങൾ ചെയ്തേലുമങ്ങ്
പൊറുക്കൂലെ_ ഉമ്മത്ത്....
പാവങ്ങൾ പാടുന്ന പാട്ടില്
കാണൂലെ റാഹത്ത്...
കാദങ്ങൾ ദൂരെയിവന്ന് നള്റേകണേ... (2)
യാഹുബ്ബീ യാഖൽബീ
തുണയേകണേ...
#########
കുറ്റങ്ങൾ തെറ്റുകളേറെ പെരുത്തു
റസൂലള്ളാ...ഹ്
മാറ്റങ്ങൾ എന്നിലണയണമെന്റ്റെ
ഹബീബള്ളാ...ഹ്
കനവിന്റ്റെ കോണില് വന്ന്
തുണയേകണേ...(2)
യാഹുബ്ബീ യാഖൽബീ
തുണയേകണേ...
#########
ഹഷ്റിന്റ്റെ ചൂടിലണയും നേരം വരുകില്ലേ...
ബിഷ്റിന്റ്റെ ദൂദരുമന്ന് ശഫാഅത്തിലേകില്ലേ...
റബ്ബിന്റ്റെ മുന്നില് ചെന്ന് സജദാ നബീ...(2)
യാഹുബ്ബീ യാഖൽബീ
തുണയേകണേ...
#########
Post a Comment