ഖാത്വിമുൽ അംബിയാ.. Mashup (lyrics) Khathimul ambiya andhimayangum

🌹 *ഖാത്വിമുൽ അംബിയാ* 🌹

ഖാത്വിമുൽ അംബിയാ.......
ഖാത്വിമുൽ അംബിയ അന്തിമയങ്ങും മലർവാടി...
ഖാലിക്കാം അമ്പവൻ തന്നു കനിഞ്ഞൊരു പൂവാടി...
ആശിഖിൻ ഖൽബകം വെന്തുനിറഞ്ഞൊരു തിരുഭൂമി...
ആലമിനാകെയും കുളിരു പകർന്നൊരു മലർഭൂമി...

സവിതമിലണയാൻ കൈകൾ പുണരാൻ
ഒന്നു വിളിച്ചിടണേ...
സകലവുമങ്ങയിലർപ്പണമേകിയ 
ഖൽബകമാക്കിടണേ... ×2

തിരു‌ സ്നേഹം പുണരാനീ മദ്ഹൊരു സബബാക്കിടണേ...
                                [ഖാത്വിമുൽ...]

വാനിൽ പാറും പറവക്കൂട്ടം പുണ്യ മദീനയിലണയുമ്പോൾ...
വാൽസല്യത്താൽ ഉമ്മ കനിഞ്ഞ മദ്ഹുകളോർമ്മയിലോടുമ്പോൾ... ×2

വിടരാത്തൊരു മോഹവുമായി പാടിത്തളർന്നു വാടി ഞാൻ...×2

പുണ്യ മദീനാ... 
ഖൽബിലെ സീനാ...
തങ്ങളെ വീടാ...
തിങ്കളെ നാടാ...

അണയാൻ വിധിക്കില്ലേ ത്വാഹാ...
അകമിൽ‌കനിയില്ലേ‌ റാഹാ...×2

അജബാർന്നൊരു ഇശ്ഖിൻ മധുരം നൽകിടണേ രാജാ...

ഇന്നീ ള്വലംതുകസീറൻ യാ റസൂലള്ളാഹ്...
[വല്ലീ റജാഉൻ ഫീ മദ്ഹിക യാ നൂറള്ളാഹ്...2]

              [ഖാത്വിമുൽ അംബിയ...]

മാനസ വ്യഥകൾ പാടി നടന്നിവർ
കാലം നീളെ കറങ്ങുമ്പോൾ...
മാദിഹുകൾ മണിമുത്തിൻ സ്നേഹത്തിന്റെ സുഗന്ധം നേടുമ്പോൾ... ×2

തീരാത്തൊരു ദാഹവുമായി പാടിക്കരഞ്ഞു തേടി ഞാൻ...×2

ഖൽബിൽ നബീനാ...
കനിവിൻ മദീനാ...
അണയു നബീനാ...
അകമുണരാനാ...

അലിവിൻ കടലല്ലേ സ്നേഹാ...
അമൃതായ് വിരിഞ്ഞുള്ളെൻ ത്വാഹാ... ×2

അനുരാഗത്തിൻ്റെ നൽകിടണേ ഹോജാ...

ഇന്നീ ള്വലംതുകസീറൻ യാ റസൂലള്ളാഹ്...
[വല്ലീ റജാഉൻ ഫീ മദ്ഹിക യാ നൂറള്ളാഹ്...2]

          [ഖാത്വിമുൽ അംബിയ......•]

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
✍🏻മദീനയുടെ👑 വാനമ്പാടി