ദുൽഖഅദിന്നോർമകൾ | ഉബൈദ് അലി വയനാട്/ റഊഫ് അസ്ഹരി ആക്കോട്

ദുൽഖഅദിന്നോർമകൾ

രചന : ഉബൈദ് അലി വയനാട്
ആലാപനം : റഊഫ് അസ്ഹരി ആക്കോട്
--------------------------- 💚 ---------------------------

ദുൽഖഅദ് എന്ന മാസം
ദുനിയാവിൽ പല ദേശം 
വഫാതായ് പിരിഞ്ഞുള്ള മഹാനോർകളേ...

ഓർത്തിടാം അവരെ നാമം
ഓതിടാം ഖുർആൻ കേമം
നേടിടാം ഇരുലോകം മുഹിബീങ്ങളെ...

ഇറാനിൽ ഇമാം ഇബ്നു ഖുസൈമ റളിയല്ലാഹ്‌ അൻഹു
ഈ മാസം രണ്ടിൽ അവരെ റൂഹ് പിരിഞ്ഞല്ലോ
ഇന്ത്യൻ പ്രഥമ ഗ്രാന്റ് മുഫ്തി മുഹമ്മദ് അംജദ് അലിയോരും 
എം. കെ. എം കോയ ഉസ്താദും പോയി മറഞ്ഞല്ലോ

(ദുൽഖഅദ് ... )

ശൈഖ് മുഹമ്മദ് കോയക്കുട്ടി - ഹാജി
അൽ ഖാദിരിയും രണ്ടിൽ മാഞ്ഞല്ലോ
എം.ടി മാനു മുസ്‌ലിയാർ മോളൂർ - നാലാം
നാളിൽ നമ്മെയും പിരിഞ്ഞല്ലോ

വേങ്ങര കോയപ്പാപ്പ പ്രസിദ്ധരാം വലിയല്ലോ
റബ്ബിൻ വിളിയാലഞ്ചിൽ വഫാതായല്ലോ
കക്കിടിപ്പുറം അബൂബക്കർ മഹാനോരും കെ.സി
ജമാലുദ്ധീൻ ഉസ്താദും ആറിൽ മറഞ്ഞല്ലോ
(ദുൽഖഅദ് ...)


ശൈഖ് അബ്ദുല്ലാഹിൽ ഹദ്ദാദ് - തന്നു
സമ്മാനം ഹദ്ദാദ് റാതീബ്
ശറഫാമീ ശഹർ ഏഴാം നാളില് - പര
ലോകമണഞ്ഞവർ റബ്ബില്

അവരെ ബറകത്താലെ 
ഹദ്ദാദും പതിവാക്കിടുവാനേ
അഹദായ റഹ് മാനേ നീ കനിഞ്ഞീടണേ 
എട്ടാം നാൾ കുറ്റിച്ചിറയിലെ
സയ്യിദ് ശൈഖ് ഹസൻ ജിഫ് രി 
ഖുത്ബോരാം മമ്പുറത്തിൻ അമ്മാവനാണേ
(ദുൽഖഅദ് ...)

അബ്ദുൽ അലി കോമു മുസ്‌ലിയാർ - എട്ടിൻ
അന്നേ ദിവസം പിരിഞ്ഞോവർ
കുറ്റൂരിലെ മമ്മൂട്ടി മുസ്‌ലിയാർ - പതി
നാറാം ദിനത്തിൽ മറഞ്ഞോവർ

ഖുത്ബുൽ ആലം മടവൂരിൻ 
അനുജൻ സൈനുദ്ധീനോരും
അന്ത്രുപ്പാപ്പ വലിയോരും
ഇരുപത്തി ഒന്നിൽ

വെള്ളില മുഹമ്മദ് ഫൈസി
ഇരുപത്താറിൽ ബഖീഇലുറങ്ങി
ഇരുപത്തേഴിൽ ചെറുശോല കുഞ്ഞി മുഹമ്മദരും
(ദുൽഖഅദ് ...)

പറവണ്ണ മുഹ് യിദ്ധീൻ മുസ്‌ലിയാർ - പോയ്
മറഞ്ഞൂ ഇരുപത്തി ഒമ്പതിൽ
പരിശുദ്ധ ദീനിൻ പൊൻ സേവകർ - പലർ
മൺമറഞ്ഞല്ലോ ഈ മാസമിൽ

നബിമാരും സ്വഹാബോരും 
മറ്റു ഔലിയാക്കൻമാരും 
സയ്യിദർ ആലിമീങ്ങൾ ഇമാമീങ്ങളും 
മറ്റെല്ലാ മഹാന്മാരെ ബറകത്താൽ തുണയേകള്ളാഹ്
മൗത്തോളം മദ്ഹെഴുതാൻ നീ മദദേകള്ളാഹ് 
(ദുൽഖഅദ് ...)

-----------------------🌹ശുഭം🌹-----------------------