മുത്തിന്റെ മിമ്പർ | മദീനയിൽ തളർന്നു വീണ മിമ്പറേ | Muthinte Mimbar | Song Lyrics | Noushad Baqavi | Suhail Faizy Koorad
മദീനയിൽ തളർന്നു വീണ
മിമ്പറേ...
മുബീൻ മനം അടർന്നു പോയ
നേരമേ...(2)
തൊടാതെ എന്നെ മാറ്റി
എന്തിനാണ് യാ നബി...
വിടാതെ എന്നും
ചേർന്നിരുന്നതല്ലെ
പൂങ്കനി...(2)
ഉരുകുന്നേ... ഉലയുന്നേ...
ഉടയുന്നേ... കുരുന്നു പോലെ...
തേങ്ങിയേ...(2)
(മദീനയിൽ...)
തഴുകിത്തലോടീ പൂങ്കരള്...
ഒഴുകിക്കണ്ണീരത് കണ്ടവര്...
അഴകൊന്ന് ചെന്നു
അതിലൊന്നിരുന്നു
അത്ഭുതം തടി
സാന്ത്വനമായ്...
ഫിർദൗസ് പോലും ലങ്കിടുമേ...
പിരിശം നിറഞ്ഞ മിമ്പറിലേ...
പിടയേണമോർത്ത് ഖൽബകമേ...
ഫള്ലാം റസൂലിൻ ചരിതമിതേ...
തടിപോലും തേങ്ങിയതെങ്കിൽ
തരിപോലും സ്നേഹമതുണ്ടേൽ
തിരുമേനിയെ ഓർത്തു
വിതുമ്പാൻ കഴിഞ്ഞിടണേ...(2)
യാ റസൂൽ ഞാനൊരു മിസ്കീനാ...
ആശിഖിൻ വേശമണിഞ്ഞവനാ...
കരൾ പൊട്ടിക്കരഞ്ഞപ്പോൾ
കരുണമുത്തതൃപ്പത്താൽ
പൊതിഞ്ഞ തടി ഞാനെങ്കിൽ...
കരം നീട്ടി ക്ഷണിച്ചപ്പോൾ
സലാം ചൊല്ലി നടന്നുള്ള
ഷജറിൻ ശിഖരമതെങ്കിൽ
(മദീനയിൽ...)
ആകാശം തേങ്ങിയന്നാ
നിമിശം...
ആരാണ് നേടുന്നതാ പിരിശം...
ആ രംഗം ഓർത്തു ആ മുറ്റം
ചേർന്നു
ആർത്തു കണ്ണീർ തൂകി ഉമർ...
തടി മിമ്പറിൻ്റെ
മുമ്പിലിവൻ
തടി മാത്രമുള്ള ബിംബമതോ...
തരളം റസൂലിനിമ്പമിനായ്
തരുമെൻ്റെ ജീവൻ അമ്പവനേ...
സ്വർഗം ഈ മിമ്പറിനുണ്ടേ...
സ്വപ്നം ഈ നെഞ്ചിലുമുണ്ടേ
സുരലോകത്തിൻ്റെ കവാടം
അടയ്ക്കരുതേ...(2)
യാ റസൂൽ ഞാനും കരയട്ടേ...
രാത്രിയെൻ കനവിൽ
വന്നാട്ടേ...
മുഹബത്തിൻ മരം കൊണ്ട്
പണിഞ്ഞുള്ള മിമ്പറിൻ
ഖാദിമായ് പിറന്നെങ്കിൽ...
മുഖം കൊണ്ടാ തടി
മുത്തീട്ടകം പുറം
തുടയ്ക്കുന്ന
ആഷിഖാ ഞാനെങ്കിൽ...
Post a Comment