ചടുലമായ ചുവടു വെച്ച് | Chadulamaya Chuvadu Vech | SSF Vipplavaganam Lyrics | Habeeb Sa'adi Moonniyur | Mubashir Perinthattiri

 


ചടുലമായ ചുവടു വെച്ച്
ചിതറിടാത്ത ചിത്തമൊത്ത്
പടകളത്തിലേക്കു നാം
സടകുടഞ്ഞ് നീങ്ങണം...
അതിനിവേഷ ശക്തിയെ
തുരത്തിയുള്ള മണ്ണിതാ
കൂട്ടിനുണ്ട് മമ്പുറത്തെ
തങ്ങളെന്നും ധീരരെ...
ധീരരെ... ധീരരെ...
ധർമവിപ്ലവത്തിനായി
സജ്ജരാവു ശൂരരെ...(2)
(ചടുലമായ...)
ശത്രുവിന്റെ അസ്ത്ര മെത്ര
ഗാത്രമിൽ തറക്കിലും
തെറിച്ച ചോര നോക്കിടാത-
ടർകളത്തിൽ പൊരുത നാം...(2)
ഇസ്ബിറൂ വസ്വാബിറൂ
വറാബിതൂ വിലന്നു നാം
സഹിച്ചു സഹകരിച്ചു
സജ്ജരായ്
രിബാഥിൻ ശക്തിയിൽ...
ധീരരെ... ധീരരെ...
ധർമവിപ്ലവത്തിനായി
സജ്ജരാവു ശൂരരെ...(2)
(ചടുലമായ...)
ഹരിത ധവള നീലിമ-
പ്പതാകയേന്തി നീങ്ങണം...
അധർമ ഗർതം നോക്കിയവിടെ
അർത്ത സൂത്ര വെക്ക നാം...(2)
എസ് എസ് എഫ്ഫിൻ ധീരരെ
നാളെ അർശിൻ നിഴലിൽ നാം
മമ്മദാജി തങ്ങൾ തന്ന
പാഠം എത്ര സുന്ദരം...
ധീരരെ... ധീരരെ...
ധർമവിപ്ലവത്തിനായി
സജ്ജരാവു ശൂരരെ...(2)
(ചടുലമായ...)
ആൾ ബലത്തിലെന്തു കാര്യം
സംഘശക്തിയാണ് വീര്യം
അമ്പരപ്പു തീണ്ടിടാതെ
പോർക്കളത്തിൽ പാർക്ക
നാം...(2)
ആയുധം സത്യ ധർമ്മ-
മാക്കിടുകിൽ സഹചരെ
ശത്രുവെത്ര തോറ്റു പാഞ്ഞ-
തോർമയില്ലെ ബദ്റിലും...
ധീരരെ... ധീരരെ...
ധർമവിപ്ലവത്തിനായി
സജ്ജരാവു ശൂരരെ...(2)
(ചടുലമായ...)
മഖ്ദൂമുമാർ നമുക്കു തന്ന
പാതയിൽ ചലിക്ക നാം...
തഹരീള് തന്ന പാഠമോർത്
ധീരം ഘോരം പൊരുത നാം..
യുദ്ധമോ അതിൻ കരുത്ത്
തീണ്ടിടാ മരിക്കുകിൽ
കപട രോഗ ശാഖയോടെ
മരണമേറ്റു പോയവൻ...
രാഷ്ട്രത്തെ തകത്തിടും
ഐ എസ് സലഫിക്കെതിരിലായ്
തറ തറച്ച കണ്ണുരുട്ടി
നെഞ്ചുറച്ച് നിൽക്കണം...
ധീരരെ... ധീരരെ...
ധർമവിപ്ലവത്തിനായി
സജ്ജരാവു ശൂരരെ...(2)