സുബ്ഹിക്ക് ഉമ്മവിളിച്ചെന്നെ | Subhikk Umma Vilichenne | Song Lyrics | Firdhous Kaliyaroad

 


സുബ്ഹിക്ക്
ഉമ്മവിളിച്ചെന്നെ
ഓത്തിനയക്കും എന്ന്
നിനച്ച്...
സൂത്രത്തിൽ കാത്തു
കിടന്നിട്ടും
ഉമ്മയും വന്നില്ലാ... നേരം
വെളുത്തപ്പോൾ പുരയിൽ
കൂട്ട കരച്ചിലിനതിരില്ലാ...
(സുബ്ഹിക്ക്...)
ഉമ്മാനെ നീട്ടി വിളിച്ചു
ഞാൻ
ശാഠ്യം പിടിച്ചു
കരഞ്ഞിട്ടൊന്നും
ഉമ്മച്ചി വാരിയെടുക്കാൻ
ഓടിയടുത്തില്ലാ...(2)
കരയും ഉപ്പാനോടുമ്മയെ
ചോദിച്ചിട്ടൊന്നും
മിണ്ടീലാ...
ഉപ്പച്ചി ഒക്കത്തെടുത്തു
വിതുമ്പുന്ന ചുണ്ടാൽ
മുത്തവും തന്ന്...
ഉമ്മാനെ
കാണിക്കാമെന്നുപ്പയും
പറയുകയായ്...
അങ്ങനെ എന്നെയും കെട്ടി
പിടിച്ചിട്ട്
ആർത്തു കരയുകയായ്...
(സുബ്ഹിക്ക്...)
ഒരു വെള്ള തുണിയും പുതച്ചു
കിടക്കുന്നു
ഉമ്മതൻ ചുറ്റും നിരന്ന്
ഒരുപാട് പെണ്ണുങ്ങൾ
ഖുർആൻ ഓതുകയാണല്ലോ...(2)
ഞാനെന്റുമ്മാനെ തട്ടി
വിളിച്ചിട്ടും
ഉണരുന്നില്ലല്ലോ...
ഉമ്മച്ചി
ഉറങ്ങുകയാണെന്നുപ്പ
പറഞ്ഞെന്നെ വാരിയെടുത്ത്
ഉപ്പാന്റെ മാറിൽ ചേർത്ത്
പുന്നാരിക്കുകയായ്...
എന്റെ ഉമ്മാക്ക് എന്താണെ
ന്നറിയാത്തതിൽ സങ്കടമായ്...
(സുബ്ഹിക്ക്...)
എല്ലാരും ചേർന്നിട്ടെന്റെ
ഉമ്മയെ
വെള്ളതുണിയിൽ പൊതിഞ്ഞ്
എങ്ങോട്ടോ കട്ടിലിലേറ്റി
കൊണ്ടു പോവുകയായ്...(2)
ഉമ്മ എന്നെയും
ഒറ്റക്കിട്ട്
പോയതെങ്ങാണുമ്മാ...
കുളിപ്പിച്ചിട്ടെന്നെ
ഉറക്കി
കഥകൾ പറഞ്ഞിട്ടെന്നെ
ഉറക്കാൻ
കരളായെന്റുമ്മച്ചി പിന്നെ
വരുന്നതും കണ്ടില്ലാ...
പിന്നെ മോനേയും
ഒറ്റക്കിട്ട്
പോയെതെങ്ങാണുമ്മാ...