✨✨ഉമ്മഹാത്തുൽ മുഅ്മിനീൻ✨✨

*✨✨ഉമ്മഹാത്തുൽ മുഅ്മിനീൻ✨✨* 

സ്വലാത്തുള്ളാഹ്... സലാമുള്ളാഹ്... 
അലാ ത്വാഹാ റസൂലില്ലാഹ്...
സ്വലാത്തുള്ളാഹ്...
സലാമുള്ളാഹ്...
അലാ യാസീൻ ഹബീബില്ലാഹ്...

തിരു നബി ബീവി ഖൈറൊളിവ്...
തിരി തെളിയും തരം തെളിവ്...
പ്രതാമഹതി ഖദീജത്തുൽ ഖുബ്റാ...
പ്രകാശമയം മുഖം ബദറാ... 

തുടക്കം നാട്ടിലെ ധനികാ...
മടക്കം ദരിദ്രയാം മഹിളാ...
ശറഫുറ്റ മത ചരിതം...
പതക്കം ചാർത്തിയ വനിത...

                  [സ്വലാത്തുള്ളാഹ്...]

അഴകീ ആയിശാ ബീവി...
അതൃപ്പ തേൻ മലർ പൂവീ...
ഹദീസുകളേറെ ഹൃദയത്തിൽ...
നിറച്ചുള്ളാ പ്രിയ പത്നി...

ഇസ്ലാമിൻ ചരിത്രത്തിൽ...
സുവർണ തൂലികാ ലികിതം...
അബൂബകറിൻ പ്രിയ പുത്രി...
അഹദിൻ ദീനിലെ സുകൃതം...

                  [സ്വലാത്തുള്ളാഹ്...]

മനസ്സുള്ളിൽ ഒളിവുള്ള...
മഹതി സൗദ ബീവിയുടെ...
മഹത്തേറുന്ന നാമത്തേ...
മദ്ഹോതി പറയട്ടെ... 

                  [സ്വലാത്തുള്ളാഹ്...]

ഉമർ ഖത്താബിൻ പൂമകള്...
ഉദിവയ്ഹാം സബീ പുകള്...
റസൂലിൻ്റെ ഇണക്കിളിയായ്...
ശോഭിച്ച പ്രഭാ ഇവര്...
              [സ്വലാത്തുള്ളാഹ്...]

സൈനബ് ബീവിയും സീന...
പാവങ്ങൾക്കവർ തണലായ്...
ഹബീബിൻ്റെ മണവാട്ടി...
ഉമ്മത്തിൻ്റെ മാതാവാ...
              [സ്വലാത്തുള്ളാഹ്...]

ഇസ്മ് ഉമ്മു സൽമാ ബീ...
ഗുണം നിറയും മഹൽ പൂവി...
ഇസ്ലാമിൻ്റെ സരണികളിൽ...
തിളക്കം കൂടിടും മഹതി...
                  [സ്വലാത്തുള്ളാഹ്...]

സൈനബ് ബിൻത് ജഹ്ശിൻ്റെ...
ചരിത്രം സാക്ഷിയായ് പാടാം...
മികവുറ്റ ഗുണമുള്ള...
നിസാഇൽ സലാമുകൾ നേരാം...
               [സ്വലാത്തുള്ളാഹ്...]

ജുവൈരിയ ബീവിയും വന്നേ...
ജമാലിയത്തായ് അവർ നിന്നേ...
സഹനത്തിൻ വഴി തന്നിൽ...
വിജയിച്ചു അവർ വിണ്ണിൽ...

 [സ്വലാത്തുള്ളാഹ്...]

ഉമ്മു ഹബീബ വന്നെത്തി...
ഉമ്മഹാത്തുൽ മുഅ്മിനത്തായ്...
ഉലകെങ്ങും പ്രശോഭിച്ച...
നബി മലരിൽ തണി തുണയായ്...
              [സ്വലാത്തുള്ളാഹ്...]

സ്വഫിയ ബീവി ചേലോടേ...
മനം ചേരും നബിയോട്...
ഹബീബിൻ്റെ മണവാട്ടി...
പദത്തിൽ ചേർന്ന മണിമുത്ത്...
                [സ്വലാത്തുള്ളാഹ്...]

അത് പോലെ കരളിന്റെ...
വധുവായ പ്രിയ ബീവി...
മലർ മൈമുന ബീവിയിലും...
സലാം ഞങ്ങൾ ബിരുത്തട്ടെ...

ഉമ്മഹാത്തുൽ മുഅ്മിനുകൾ...
പ്രപഞ്ചത്തിൻ പ്രഭാ മണികൾ...
അവരുടെ ബറകത്ത്...
അതേകൂ യാ റഹ്മാനേ...

സ്വലാത്തുള്ളാഹ്... സലാമുള്ളാഹ്... 
അലാ ത്വാഹാ റസൂലില്ലാഹ്...
സ്വലാത്തുള്ളാഹ്...
സലാമുള്ളാഹ്...
അലാ യാസീൻ ഹബീബില്ലാഹ്...!!!
/ *✍🏻മദീനയുടെ👑വാനമ്പാടി* .