ഒരു നാളിലെൻ്റെ... (lyrics) Oru nalilente madhuheyuthum.. ഖലമിലെ മഷി

💚💚💚 *ഖലമിലെ മഷി* 💚💚💚

ഒരു നാളിലെൻ്റെ മദ്ഹെഴുതും ഖലമിലെ മഷി തീർന്നിടും...
പതിവായി അവിടം വന്നിടും സ്വലാത്തുമന്ന് നിലച്ചിടും... ×2

നാലു കാലിൻ കട്ടിലിൽ ഞാൻ ചലനമറ്റു കിടന്നിടും... ×2
എന്തു പിണഞ്ഞെന്നറിയാൻ വന്നിടില്ലേ തങ്ങളേ...
വന്നിടില്ലേ തങ്ങളേ...

[ഒരു നാളിലെൻ്റെ...]

അങ്ങ് പള്ളിക്കാട്ടില്...
ഖബറൊരുങ്ങി നിൽക്കുന്നു...
നനവുണങ്ങാ മണ്ണില്...
മൈലാഞ്ചി പൂക്കുന്നു... ×2

ആറടി മണ്ണിൻ്റെയുള്ളിൽ ആരെനിക്കുണ്ട്... ×2
ആറ്റലായ തങ്ങളല്ലാതാര് കൂട്ടുണ്ട്...
ആര് കൂട്ടുണ്ട്...

[ഒരു നാളിലെൻ്റെ...]

മദ്ഹ് പാട്ടിൻ ശീലുകൾ...
കോർത്തിവീടം പിരിയും...
പ്രിയ ഹബീബിൻ സ്നേഹികൾ...
വരികളേറ്റ് പാടിടും... ×2

പാപിയെന്നെ വരികളാലെ ഓർത്തിടുമെങ്കിൽ... ×2
ഓർമ്മ പോലും നൽ ദുആയായ് ഖബറിലേകിടണേ...
ഖബറിലേകിടണേ...

ഒരു നാളിലെൻ്റെ മദ്ഹെഴുതും ഖലമിലെ മഷി തീർന്നിടും...
പതിവായി അവിടം വന്നിടും സ്വലാത്തുമന്ന് നിലച്ചിടും... ×2

നാലു കാലിൻ കട്ടിലിൽ ഞാൻ ചലനമറ്റു കിടന്നിടും... ×2
എന്തു പിണഞ്ഞെന്നറിയാൻ വന്നിടില്ലേ തങ്ങളേ...
വന്നിടില്ലേ തങ്ങളേ......!!!

[ഒരു നാളിലെൻ്റെ...]

/✍🏻മദീനയുടെ👑വാനമ്പാടി