കസ്തൂരി കുളിർ വീശും (lyrics) kasthoori kulir veeshum..

കസ്തൂരി കുളിർ വീശും


🌹 *കസ്തൂരി കുളിർ വീശും* 🌹

കസ്തൂരി കുളിർ വീശും 
മധു മലർ വാസം 
കഹനിലെ ചന്ദ്രിക തോൽക്കും സുഹാസം 
                     *(2)*
മുസ്ത്വഫാ നൂറ് 
ബുഹൂറ് പാലാറ് 
മുത്തഖീങ്ങൾ നീന്തിത്തുടിക്കും തേനാറ് 
ആ ഫള്ലാറിൽ നീരാടുവാൻ 
ആശിഖായെന്നും നേരുന്നു 
ഞാൻ 
صلى الله على يا رسول الله 
نور الله يا حبيب الله 
        *(കസ്തൂരി)*

നിസ്തുലം ദാത്തിൽ 
നിന്നുദിത്തുള്ള നൂറ് 
നിർമ്മലം മീമായ് പിറൈന്ത മുഖ്താറ് 
ആ ദിവ്യ രൂപം 
ഇദയമിലൊളി തെളി മതിനിറവിരുകൺ 
പാർത്തീടുകിൽ ശറഫൊളി തിങ്കൾ 
മദീന തങ്ക നിലാവ് 
ത്വാഹാ...
തിരു ഗുരു വേദാ
 താജാ റസൂല് 
صلى الله يا نور الله *(2)*
يا رحمة للعالمين 
           *(കസ്തൂരി)*

സുസ്ഥിര ദാറിൽ 
ചെന്നണയ്ന്തിടാൻ നേരിൽ 
സൽഗുണം പാരിൽ 
ഇണക്കിയ വേര് 
ആ സത്യരാവിൽ 
അഹദവനരികിലെ 
തിരുവിരുന്നൊളിവും പൂകി 
റസൂൽ 
 കതിരൊളി ചിന്തും 
മുഹിബ്ബിൻ സുന്ദിര താള് 
ത്വാഹാ..
ഇഹപര നേതാ 
ഖാജാ ഹബീബി 
     *(صلى الله)*
         *( കസ്തൂരി)*

 / *✍🏽മദീനയുടെ👑വാനമ്പാടി*