നബിയോരേ..നബിയോരേ... (lyrics) Nabiyoree.. Nabiyoree..

നബിയോരേ..നബിയോരേ

🌹 *നബിയോരേ..നബിയോരേ* 🌹

നബിയോരേ..നബിയോരേ.
എൻ മിഴിയിണയിൽ ആ 
പ്രഭ സുറുമ വരക്കേണം..
മധുവഴകെ..മധുവഴകെ..
മധുര മദീനയിൽ ഈ പതികൻ 
ഖദമു പതിക്കേണം.. *(2)*
യാ റസൂലല്ലാഹ്..
ഉൾവിളി മാപ്പരുളീടാൻ 
ഇവനിൽ..
യാ ഹബീബല്ലാഹ്..
എൻ വിധിയെന്നാ സവിധം 
അരികിൽ..
തിരു അമൃതമൊഴിയിലലിഞ്ഞിരു നയനം 
(നിറയും നബി സ്മൃതിയിൽ... *2* ) 
           *(നബിയോരേ)*
ഇരു ലോകം പ്രഭ തിരു ത്വാഹാ..
ഇരുളിൻ ഹൃദയം തെളിമാ 
                    *(2)*
അലിഫിനുൾസാരം അറിഞ്ഞ നിറമീമിലായെന്റെ അഭയം..
അർശിലലല്ലാഹു ചേർത്തി
ദൂതരെ ഇസ്മിലാണെന്റെ ഹൃദയം..
സുകൃതമരുളിയ തിരു പുകളിവനിൽ 
(സാന്ത്വനം സാശ്വതം *2*)
           *(നബിയോരെ)*
ബാഷ്പധാരയെൻ പ്രിയ നബിയിൽ 
ബദ്റിൽ കനിവെൻ അകമിൽ... *(2)*
മിഹ്റാജിൻ രാവിലഹദിന്റെ സവിധം 
അണഞ്ഞ നബിയൊ ഫറഹാ *(2)*
അഹദോൻ വിളിച്ച ലഫ്ളയുഹാ 
മീമിലമൃതമാ ദിനം കുളിരാ 
ഇശ്ഖിൻ വിരചിത വരികളിലിവനിൽ 
(കനവിൽ ദർശനം *2*)
             *(നബിയോരേ)*

/ *✍🏽മദീനയുടെ👑വാനമ്പാടി*



Join us on click here