സ്നേഹിച്ച് സ്നേഹിച്ച്🌹(lyrics) Snehich Snehich

🌹 *സ്നേഹിച്ച് സ്നേഹിച്ച്* 🌹

സ്നേഹിച്ച് സ്നേഹിച്ച് ത്വാഹാ റസൂലോരെ
കാണാനെൻ ഖൽബുള്ളം ആശിച്ചേ...

വ്യഥകൾ നിറഞ്ഞുള്ളെൻ കഥകൾ പറഞ്ഞിട്ട് 
അണയേണം നബിയോരെ ചാരത്ത്..
 
      ( സ്നേഹിച്ച്)

 ഹ്രദയത്തിൻ പൂന്തോപ്പിൽ പൂവിട്ടൊരു പൂമൊട്ട്..
പൂതീ പെരുത്ത് ഞാന് പ്രേമിക്കും പ്രിയമുത്ത്..

സയ്യിദരാണെന്റെ സ്നേഹത്തിൻ കാതല്..
കൗതുകമേറുന്നെൻ ജീവന്റെ കാവല്..

പ്രണയം പറയുന്നൂ ഞാൻ..റസൂലേ..
കേൾക്കുന്നുവോ തിങ്കളേ..

കണ്ണീരിൽ കുതിരുന്നെൻ 
കവിളാലെ തിരുനൂറിൻ
പുണ്യ മദീനത്ത് ചെന്നീടണം...

മദ്ഹേറേ പാടീ തളർന്നുള്ളോനാണു ഞാൻ
 പുന്നാര നബിയേ വിളിച്ചീടണം..

കാതങ്ങൾ ദൂരത്താണെന്റെ റസൂലുല്ലാഹ്
ചുംബനം വെച്ചുള്ള മണ്ണ് മദീനയും
 കാലങ്ങൾ കാത്ത് കഴിയുന്നൂ പാപി ഞാൻ
അതികം വൈകാതെ കരളിന് ദാഹം തീര്ത്തിടാൻ

ഒരുനാളിൽ ഞാനും വരും ..മദീനാ...
മണ്ണിൽ അലിഞ്ഞു ചേരും...

ഇശ്ഖിന്റെ മഴ മേഘം തണലേകിയ നൂറാറ്റൽ അന്തിയുറങ്ങുന്ന നാട്ടില്...
ഞെട്ടറ്റു വീഴാനായ് ഭാഗ്യം ചെയ്തുള്ളോരിൽ..
അഹദായ റബ്ബേ നീ ചേർക്കണേ...
അഹദായ റബ്ബേ നീ ചേര്ക്കണേ...

 / *✍🏽മദീനയുടെ👑വാനമ്പാടി*
Follow for music
https://instagram.com/madheenayude_vanambadi?igshid=1f9fq92sn5g2k