അഖിലമെല്ലാം പടക്കും മുമ്പെ.. (lyrics) Akilam ellam padakum munbe.. നൂറേ മദീന

💫💫 *നൂറേ മദീന* 💫💫

സലാം... യാ ഹബീബി... സലാം...

അഖിലമെല്ലാം പടക്കും മുമ്പെ പടച്ചു റബ്ബ് ഒളിവ്...
അഹദവൻ്റെ അരുളിനാലെ നിറഞ്ഞു നിന്ന മുഖില്...
ഇരു ലോകത്തിൻ അനുഗ്രഹമായ് തെളിഞ്ഞു വന് ഖമറ്...
ഇരുളകറ്റാൻ ഉലകിൽ റബ്ബ് കനിഞ്ഞു തന്ന ബദ്റ്...
കനിഞ്ഞു തന്ന ബദ്റ്...

[അഖിലമെല്ലാം...]

ഇശല് മൂളി കിളികൾ പാറി പറന്നു വന്ന ദിനമാ...
ഇഹത്തിലാകെ മധുര ഗീതമലയടിച്ച ദിനമാ...
ഇഖ്ലാസിൻ്റെ മധുരമൊഴി മുഴങ്ങി നിന്ന ദിനമാ...
ഇഹത്തിനൊളി പരന്നു വന്ന റബിഉൽ അവ്വൽ ദിനമാ... ×2

[അഖിലമെല്ലാം...]

ശറഫുൽ ബഷറായ നബി തങ്ങളെ സലാമാ...
ശൗഖിൻ മലർ പൂക്കൾ കോർത്ത് മികമാ...
ശഫാഅത്തിന്നായ് കേണിടുന്ന പാപികൾക്ക് തണലായ്...
ശറഫിലൊളി കാട്ടിടണേ മഹ്ശറയിൽ തുണയായ്... ×2

[അഖിലമെല്ലാം...]

അഖിലമെല്ലാം പടക്കും മുമ്പെ പടച്ചു റബ്ബ് ഒളിവ്...
അഹദവൻ്റെ അരുളിനാലെ നിറഞ്ഞു നിന്ന മുഖില്...
തെളിഞ്ഞു വന്ന ഖമറ്...
കനിഞ്ഞു തന്ന ബദ്റ്...!!

/✍🏻മദീനയുടെ👑വാനമ്പാടി