ഹബീബേﷺ ഞാനിതാ വന്നേ (Habeebe Njanitha vane
🌹 *ഹബീബേﷺ ഞാനിതാ വന്നേ* 🌹
*രചന✍🏽 :ശിഹാബ് കാരാപ്പറമ്പ്*
*_ഹബീബീ യാ റസൂലല്ലാഹ്..._*
*_ഹബീബീ യാ നബിയല്ലാഹ്..._*
_ഹബീബേ ഞാനിതാ വന്നേ മദ്ഹിൻ ശീല് കോർക്കുന്നേ...(2)_
_ഹബീബിൻ റൗള കാണുന്നേ..._
_മദതിന്നായ് തേടുന്നേ..._
_മദതിന്നായ് തേടുന്നേ..._
_ഹബീബേ ഞാനിതാ വന്നേ...മദ്ഹിൻ ശീല് കോർക്കുന്നേ..._
_മനസ്സിൻ നോവൊരുപ്പാട് വിതുമ്പും കണ്ണുനീർപ്പാട്..._
_മനം കുളിരേകിടും നാട്_
_ഹബീബിൻ റൗള തിരുവീട്..._
(ഹബീബേ... )
_മണിമുത്തുറസൂലുള്ള വസിക്കും റൗള ചാരത്ത് (2)_
_മരതകാ കമാനത്തിൻ ചുവട്ടിൽ കേട്ടിടാം ബൈത്ത്...ചുവട്ടിൽ കേട്ടിടാം ബൈത്ത്..._
(ഹബീബേ... )
_പല നാളും കൊതിച്ചിട്ടും പുലരാതെ പിരിഞ്ഞല്ലോ...(2)_
_പല റൂഹും തിരു റൗള കൊതിതീരാതകന്നല്ലോ...(2)കൊതി തീരാതകന്നല്ലോ..._
(ഹബീബേ...)
/ *മദീനയുടെ👑വാനമ്പാടി*
Post a Comment