ഖൽബിന്റെ താളങ്ങൾ ഇടറുന്ന നേരം (lyrics) Kalbinte Thalangal Idarunaa neram
🌹 *ഖൽബിന്റെ താളങ്ങൾ ഇടറുന്ന നേരം* 🌹
ഖൽബിന്റെ താളങ്ങൾ ഇടറുന്ന നേരം കനിവോരെ ഞാൻ കൊതിച്ചു
കരളുള്ളിൽ തീയായ് എരിയുന്ന നേരം ഹബീബോരെ ഞാൻ കൊതിച്ചു... (2)
കരയല്ല മോനെ എന്നൊരു വചനം കേൾക്കാൻ ഞാൻ കൊതിച്ചു... (2)
കാമിലർ മൊഞ്ചിനെ കിനാവിലായി
പുൽകുവാൻ
*ഞാനെന്നുമേ കൊതിച്ചു*...(2)
*(ഖൽബിന്റെ താളങ്ങൾ)*
പുകയുന്ന നെഞ്ചാണ്
നീറുന്ന മാറാണ്
കനലാർന്ന മുറിവാണ്
കരിയാർന്ന ഖൽബാണ്... (2)
പിഴയേറെ വന്നൊരു പാവം ഫഖീറാണ്
പിഴയെ പൊറുക്കാനായ് തേടുന്നൊരു അബ്ദാണ്
ത്വാഹാ ഹബീബീ താജ നസീബി
എന്നിൽ വിടരാൻ വന്നിടാമോ
*(ഖൽബിന്റെ താളങ്ങൾ)*
റഖിബ്ത്തു ഖത്താഅൻ
കസീറൻ ഹബീബീ
ഉൻളുർ ഇലയ്യ
ഹബീബീ ത്വാബീബീ... (2)
ഇല്മിന്നായി കേഴുന്നു പഥികൻ ഞാനായെ
ഇല്മാലെ ഖൽബുള്ളിൽ നിറയാനും കൊതിയെ
ത്വാഹാ ഹബീബീ താജ നസീബി
എന്നിൽ വിടരാൻ വന്നിടുമോ.... (2)
*(ഖൽബിന്റെ താളങ്ങൾ)*... (2)
*(കരയല്ല മോനെ)*
*(ഖൽബിന്റെ താളങ്ങൾ)*.
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment