പാതിരാ നേരത്തും (lyrics) Pathira nerathum
🌹 *പാതിരാ നേരത്തും* 🌹
പാതിരാ നേരത്തും
പാവമീ ഉമ്മത്ത്
കൈകൾ ഉയർത്തുന്നു റാഹിമേ .... (3)
നിൻ കൃപ നേടാനായ്
കദനങ്ങൾ തീരാനായ് (2)
എന്നും ഇരന്നിടുന്നു ഈ പാമരൻ ....
തേങ്ങിക്കരഞ്ഞിടുന്നു ഈ പാമരൻ ....
(പാതിരാ നേരത്തും )
ഒരു തുള്ളി ബീജത്തിൽ
നിന്നെന്നെ സൃഷ്ടിച്ചു ...
ഒരു കോടി റഹ്മത്ത് നീ എന്നിൽ വർഷിച്ചു ... (2)
നിൻ കനിവല്ലാതെ
രക്ഷക്കൊരു ഇടമില്ല ...
നിൻ തണിവല്ലാതെ ജീവിക്കാൻ കഴിയില്ല ... (2)
നീയല്ലാതാരുമില്ല ...
തുണയായിട്ടാരുമില്ലാ ....
നീയല്ലാതാരുമില്ലാ .... ഇലാഹേ ...
തുണയായിട്ടാരുമില്ലാ ....
(2)
(പാതിരാ നേരത്തും )
ദുനിയാവിൽ ശൂന്യനായ് അലയുന്നവനാണേലും
ദുരിതക്കടലൽ തിരമാലയിൽ ഉലയുന്നവനാണേലും (2)
ജല്ലജലാലേ നീ നാളേ തുണക്കേണേ
ജന്നാത്തിൻ വാതിൽ നീ എന്നിൽ തുറക്കേണേ ....
(2)
നീയല്ലാതാരുമില്ലാ ...
കനിവിന്നായ് ആരുമില്ലാ ....
നീയല്ലാതാരുമില്ലാ ... ഇലാഹേ....
കനിവിന്നായ് ആരുമില്ലാ ...
(പാതിരാ നേരത്തും )
(2)
/ *മദീനയുടെ👑വാനമ്പാടി*
Post a Comment