മദീനാ മലരേ പൂമലരേ (lyrics) Madheena മലര്‍ poomalare

🌹 *മദീനാ മലരേ പൂമലരേ* 🌹

മദീനാ മലരേ പൂമലരേ....
ത്വാഹാ യാസീൻ മഹബൂബേ .... (2)
കനവിൽ നബിയേ യാ റസൂലേ...
വരണം തണിയേ യാ 
ശഫീയേ .... (2)
(മദീനാ മലരേ പൂമലരേ )
പാപക്കറകൾ മായ്ക്കാനായ് ...
മദ്ഹിൻ ഇശലുകൾ കോർത്തു ഞാൻ ... (2)
എന്തേ നബിയേ വന്നീലാ...
പൗർണമി വദനം കണ്ടീലാ... (2)
(മദീനാ മലരേ പൂമലരേ )
ഓരോ ദിനവും
മായുബോൾ ...
മനസിൽ വ്യഥകൾ ഏറുന്നു .... (2)
എന്തേ നബിയേ വന്നീലാ ....
പൗർണമി വദനം കണ്ടീലാ .... (2)
(മദീനാ മലരേ പൂമലരേ )
(2)
/ *മദീനയുടെ👑വാനമ്പാടി*