കുഞ്ഞി കണ്ണും പൂട്ടി (lyrics) Kunji kannum pooti

🌹 *കുഞ്ഞി കണ്ണും പൂട്ടി പൊന്നും കിനാവുകൾ* 🌹

രാരീരോ.... രാരാരി രോ ...
രാരിരോ.... രാരാരിരോ..(2)
കുഞ്ഞി കണ്ണും പൂട്ടി പൊന്നും കിനാവുകൾ കണ്ടുറങ്ങൂ.. അൽ അമീനേ....
കണ്ണീരുണങ്ങാത്ത ഉമ്മാന്റെ താരാട്ട് കേട്ടുറങ്ങൂ അൽ അമീനേ.....
(കുഞ്ഞി കണ്ണും പൂട്ടി )
മക്കത്തെ ഒരു മൺകുടിലിന്റെ ഉള്ളിൽ നി ന്നാണല്ലോ ആർദ്രമാമീ ഒരീണം ....
വല്ലായ്മ പൂണ്ടേറെ ശോകാന്തരത്തിലെ പൂവായ് വിരിഞ്ഞതാണാർദ്ര സ്വരം .... (2)
ദു:ഖാർത്ഥയാകിലും വേർപാടിൻ നോവിലും (2)
ആമിന താരാട്ടി അൽ അമീനേ....
( കുഞ്ഞി കണ്ണും പൂട്ടി )
പൂർണേന്തു തോൽക്കുന്ന 
താരിളം മേനിയിൽ പൊന്നുമ്മ നൽകുവാൻ ബാപ്പയില്ല ....
ഉമ്മാന്റെ ലോകത്ത് മോനോട് കിന്നാരം ചൊല്ലുവാൻ പൊന്നുപ്പ വന്നതില്ല .........(പൂർണേന്തു തോൽക്കുന്ന ) 
അകലേക്ക് പോയെങ്ങ് പ്രിയമുള്ള തോഴാ...(2)
യത്തീമായ് പോയല്ലോ അൽ അമീനേ.....
( രാരീരോ... രാരാരിരോ..)
(കുഞ്ഞി കണ്ണും പൂട്ടി )

/ *✍🏽മദീനയുടെ👑വാനമ്പാടി*