തിരുത്വാഹ തങ്ങളെ (lyrics) Thiru Thwaha tangale


തിരുത്വാഹ തങ്ങളെ തേൻമദീന പോകണം
തീരാനിരാശ ത്വൈബയിൽ കരഞ്ഞ് പറയണം
ഇറയോൻ്റെ ദൂതരെ അടുത്ത് ചെന്നുനിൽക്കണം
ഇടറുന്ന കണ്ഠമാൽ അസ്സലാമ് ചൊരിയണം..

കാതം അകലെയാണ്
കാണാനോ കൊതിയാണ്
കണ്ടാല് കുളിരാണ്
കാണുന്നതെന്നു ഞാന്
കദനം പറയുകയാണ്
കനിവിന്നായ് കേഴലാണ്..

തിരുത്വാഹ തങ്ങളെ തേൻമദീന പോകണം
തീരാനിരാശ ത്വൈബയിൽ കരഞ്ഞ് പറയണം
ഇശ്ഖിൻ്റെ മഴനനഞ്ഞ് എൻ്റെ ഖൽബ് കഴുകണം
ഈമാൻ നുണഞ്ഞ് ഖൽബകം റാഹത്തിലാകണം

ആലമ്പമാ മദീന
ആനന്ദമാ മദീന
അനുരാഗമാ മദീന
അഭിലാഷമാ മദീന
ആശിഖിനെന്നും തേനാ
എൻ ഖൽബിനിന്നും സീനാ
അവിടെയുണ്ട് നബീനാ...

തിരുത്വാഹ തങ്ങളെ തേൻമദീന പോകണം
തീരാനിരാശ ത്വൈബയിൽ കരഞ്ഞ് പറയണം
സ്നേഹത്തിൻ ദർബാറിൽ യാചകനായ് വരണം
സ്വർഗ്ഗീയസ്ഥാനമിൽ നിന്ന് ഖൽബ് കീറണം

ആലത്തിൻ നിത്യഹാസം
ആ ത്വൈബയിലാവാസം
അവിടേക്കാണെൻ്റെ ശ്വാസം
ആറ്റൽ തരുമാശ്വാസം
ആലമ്പമവിടെ മാത്രം
അണയാനൊഴുകും നേത്രം...

തിരുത്വാഹ തങ്ങളെ തേൻമദീന പോകണം
തീരാനിരാശ ത്വൈബയിൽ കരഞ്ഞ് പറയണം