ത്വാഹ നൂറുള്ളാ ..... (lyrics) Thwaha Noorulah
1
🌹 *ത്വാഹ നൂറുള്ളാഹ്* 🌹
ത്വാഹ നൂറുള്ളാഹ് ....
താരിതൾ മുല്ലാ ....(2)
തിന്മാ നിറഞ്ഞൊരു ഖൽബിത് ....
പാപിയിലുണ്ടോ ആവത് ...
എൻ മൗത്തണയും മുമ്പിൽ ....
ഇഷ്ടം മദീനയെ പുൽകല് .....
യാസയ്യിദീ ....
ഹുദ് ബീയദീ .....
മദദേ നബീ .....
അൻതാ കഫാനീ ....
തേടുന്നിതാ.....
അതിപധീ.....
ത്വാഹാ റസൂലിൻസന്നിധീ.....
(ത്വാഹ നൂറുള്ളാ ....)
ഓർമ്മയുണരും നാൾ മുതൽ ഞാൻ
കേട്ടു നബിതൻ മദ്ഹുകൾ...
ഓർത്തതിൽ നിന്നേറെ കോർത്ത് പാടി ഞാനും ഇശലുകൾ ....
മദ്ഹ് പാടിയ കഅ്ബവർക്കുപഹാരം നൽകിയ തോർത്തു ഞാൻ ...
സ്നേഹമിൽ ഹസ്സാനരെ
വാഴ്ത്തിയതോർത്തു പുകഴ്ത്തി ഞാൻ
പലരുമെഴുതിയ മദ്ഹ് പാടി മദീന കണ്ണിൽ കാണുവാൻ ....
ത്വാഹ നബി കനവിൽ വരും നിനവാൽ സ്വലാത്തു മുരത്തി ഞാൻ ....
തിരുസ്വലാത്തുരയുന്ന പാപിയിലേക്ക് മുത്തും നോക്കുമോ ....
സ്വല്ലി അലാ നൂരി ...ഓ.....
ഹൈറിൽ വറാ സനദീ ....(2)
( ത്വാഹ നൂറുള്ളാ ....)
തിന്മ ചെയ്യും നേരമിവനും അങ്ങയെ മറന്നു പോയ് ....
തിരുമൊഴികൾ ഓർത്തിടാതെ ഇക്കിനാഴിയിൽ ആണ്ടുപോയ് ....
പാപമൊക്കെ മറച്ചുയെൻ ഖൽബഴകിലാക്കിടുമോ നബീ ....
പാരിതിൽ അങ്ങെന്നെ ആശിഖതായ് ചേർത്തിടു മോ മതീ ....
ചേർത്തുവെങ്കിൽ തീർച്ച ഞാനിരുലോക വിജയം പുൽകിടും ....
പുൽകിടാനുതകുന്ന രൂപമിലായ് സ്വലാത്തും ചൊല്ലിടും ...
തിരു സ്വലാത്തുരയുന്ന പാപിയിലേക്കു മുത്തും നോക്കുമോ ....
സ്വല്ലി അലാ നൂരി ...ഓ....
ഹൈറിൽ വറാ സനദീ ....
(ത്വാഹ നൂറുള്ളാ ..... ) (2)
/ *✍🏽മദീനയുടെ👑വാനമ്പാടി*