ഉമ്മുൽ ഖുറാവിൽ (Lyrics) Ummul Kurail
🌹 *ഉമ്മുൽ ഖുറാവിൽ*🌹
Lyrics : *Ali malayil*
ഉമ്മുൽ ഖുറാവിൽ വിരിഞ്ഞുള്ള പൂവേ ......
ഉമ്മത്തിനാകേ വസന്തം റസൂലേ ....... (2)
ഉന്നതമേറും.. സ്നേഹപ്രവാഹം ..
ഉടയോനയച്ച നൂറിൻ പ്രകാശം
(ഉമ്മുൽ ഖുറാവിൽ )
കരകാണാ സ്നേഹ സാഗരമല്ലേ ....
കനിവിൻ വിളക്കായ് തെളിഞ്ഞവരല്ലേ .....(2)
കാലത്തിൻ മുന്നേ ഉദിത്ത വരല്ലേ ....
കലികാല കനവിൽ കുളിർപകർന്നില്ലേ ....
മണിമുത്ത് ത്വാഹാവേ ... മനതാരിൽ പൂവേ മണിമുത്ത് ത്വാഹാവേ..(2)
( ഉമ്മുൽ ഖുറാവിൽ )
അങ്ങുള്ള കാലമിൽ ഞാനന്നില്ല...
അടിയന്റെ കനവിൽ വന്നണഞ്ഞില്ല.... (2)
കുന്നോളം സ്നേഹം കരുതി വെക്കാം ഞാൻ ...
കൊതിതീരാ കടൽ താണ്ടി വരാം....
മണിമുത്ത് ത്വാഹാവേ... മനതാരിലെ പൂവേ .... മണി മുത്ത് ത്വാഹാവേ .....(2)
( ഉമ്മുൽ ഖുറാവിൽ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment