എന്നിലെ എന്നേ എനിക്കായ് (lyrics) Yennile yenne yenikkay
🌹 *എന്നിലെ എന്നേ എനിക്കായ്* 🌹
Lyrics: *Hafees mohammed thiruvegappura*
എന്നിലെ എന്നേ എനിക്കായ് സമർപിച്ച
വെണ്ണിലാ പുണ്യമെൻ ഉമ്മാ ....
എങ്ങനെ നന്ദികൾ വാക്കാൽ വെളുപ്പിച്ച് ചൊല്ലിയാൽ തീരുമോ ന ന്മാ.....
(എന്നിലെ എന്നെ എനിക്കായ്)
തന്നിലെ നന്മകൾ ഉമ്മയായ് ചാർത്തിയ
വെൺമ തൻ നാമമാണുമ്മാ .... (2)
തെന്നലായ് തഴുകി തലോടി തന്നമ്മിഞ്ഞ തെല്ലുമേ കലരില്ല തിന്മാ...
(എന്നിലെ എന്നെ എനിക്കായ് )
കൈ വളരുന്നതും കാൽ വളരുന്നതും കാത്തിരുന്നൂ ... കരൾ തന്നൂ ....
കൈവെടിയാതെന്നെ ദൈവസാമീപ്യമായ് കൈ പിടിക്കുള്ളിൽ പൊതിഞ്ഞൂ ....
അന്തി പകലില്ല എന്തെയെന്നറിയില്ല നൊന്തു കരഞ്ഞെൻ വിശപ്പ് ....
ചുബ്ഹിച്ചിടാക്കുന്നേരമന്തിച്ചു നിന്നില്ല തെല്ലും പിണയാ പിശുക്ക് ....
(എന്നിലെ എന്നെ എനിക്കായ് )
എൻ മനം കാണാനും എൻ വ്യഥ തീർക്കാനും ലേശമില്ലുള്ളിൽ വിരക്തി ...
എൻ കരം പുൽകാനും എൻ സ്വരം കേൾക്കാനും ഏശിയതില്ലാ ശക്തീ ....
ആ തിരുപാദമിലാണല്ലോ ജന്നത്ത് അരുളേകി ത്വാഹാ നമുക്ക് .... അവശയായ് തീർന്നൊരാ പൂമുഖം കാണാതെ അകലല്ലെ നീ നിൻ വഴിക്ക് ....
(എന്നിലെ എന്നെ എനിക്കായ് )
ആയിരം നൊമ്പരം ഒന്നായ് മൊഴിഞ്ഞാലും ആശ്വാസമേകും വിളക്ക് ....
ആരോടും പരിഭവം ചൊല്ലാൻ തുനിയാതെ
ഉരുകിയ ജന്മം നമുക്ക് ....
ആണ്ടുകളേറെ നാം താണ്ടിയകന്നാലും തീണ്ടരോദൽപ്പം മുശിപ്പ് ....
വേണ്ട വിധം സ്നേഹ ഭാണ്ഡം സമർപ്പിച്ച് വീണ്ടെടുക്കേണം മതി പ്പ് ...
(എന്നിലെ എന്നെ എനിക്കായ് )(2)
(തന്നിലെ നന്മകൾ )
( എന്നിലെ എന്നെ എനിക്കായ് )
/ *✍🏽മദീനയുടെ 👑വാനമ്പാടി*
Post a Comment