മദീനയിലെ മണൽ തരി | Madeenayile Manal Thari | Songs Lyrics | Nasif Calicut
🌹 *മദീനയിലെ മണൽത്തരി* 🌹
മദീനയിലെ മണൽത്തരി പ്രണയം ചൊന്നു...
മയങ്ങാൻ കൂട്ടായ് പ്രണയം തീർത്തു..
മദീനയിലെ കാർമേഘം പ്രണയം ചൊന്നു..
പേമാരിയോടെ പ്രണയം തീർത്തു.. (2)
കാറ്റേ.. പ്രണയം തീർക്കുന്നുവോ...
ഹബീബിന്ന് കുളിരായ് വീശുന്നുവോ... (2)
(മദീനയിലെ )
പലരും ഹബീബോട് പ്രണയം ചൊല്ലുമ്പോൾ..
പതിവായ് മെഹ്ബൂബോട് കുശലം പറയുമ്പോൾ.... (2)
അറിയാതെ മനതാരിൽ വേദന പടരുമ്പോൾ..
നബിയേ ഇതെന്നുടെ പ്രണയമാണോ...
നബിയേ ഇതെന്നുടെ പ്രണയമാണോ..
(മദീനയിലെ )
കണ്ണുകൾ കണ്ണീരാൽ നബിയേ കൊതിക്കുമ്പോൾ...
കാതുകൾ മൊഴിയാലേ നബിയേ നിനയ്ക്കുമ്പോൾ... (2)
കദനങ്ങളറിയാതെ ഖല്ബിലായ് എരിയുമ്പോൾ..
കനവിൽ തഴുകിടാൻ വന്നിടാമോ..
കരയും ഹതഭാഗ്യനെ കണ്ടിടാമോ...
(മദീനയിലെ )
എന്റെ റസൂലെവിടെ...
ഈ ലോകത്തിൻ വിത്തെവിടെ...
റൗളാശരീഫിൽ അന്തിയുറങ്ങുന്ന
മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്...
സത്യ തിരു യാസീൻ നൂറുല്ലാഹ്.. (2)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment