അകലുകയാണീ ഹൃദയം | Akalukayanee Hridayam | Habeebinte Mann Vol 01 | Song Lyrics | Hafiz Jabir Omassery
അകലുകയാണീ ഹൃദയം...
അരികെ വരാതെ നബിയേ...
അനുമതി തരുമോ അവിടം...
അണയണമൊരു നാൾ തനിയേ...(2)
ഇരു കണ്ണടക്കും നേരം
തിരു ത്വയ്ബ കാണാം കണ്ണിൽ...
ഇടനെഞ്ചിൽ നിറയും ഭാരം
ഒഴുകുന്നു കണ്ണു നീരിൽ...
ഇനിയെന്ന് വിധിയാ ത്വയ്ബ
മണ്ണിൽ...
(അകലുകയാണീ...)
ഈ ലോകമിൽ ഞാൻ കണ്ടതിൽ
ഭംഗിയുള്ള നാട് മദീന...
ഈമാൻ തുളുമ്പും ഖൽബുകൾ
വെമ്പിടുന്നൊന്നണയാനാ...(2)
ആ മണ്ണിനെന്ത് സുഗന്ധമാ...
ആനന്തമാം വസന്തമാ...(2)
ആരംഭ നൂറിനെ
നെഞ്ചിലേറ്റിയ
ഹൃദയമുള്ളൊരു മണ്ണ്
മദീനാ...
(അകലുകയാണീ...)
വഴികൾ അടഞ്ഞാ ത്വയ്ബ
മണ്ണിൽ
വന്നിടാനൊരു വഴിയില്ലാ...
വരണം നിറഞ്ഞ ഖൽബുമായ്
ഒരു നാൾ ഹബീബ് ഇൻഷാ
അള്ളാഹ്...(2)
തിരുമുമ്പിലന്ന് അദബോടേ...
ബാബുസ്സലാമിനരികോടെ...(2)
ത്വാഹാവിൻ മുമ്പിൽ വന്നു
നിന്ന്
റൂഹ് പിരിയണം പ്രിയമോടെ..
Post a Comment