മസ്ജിദിൻ ബാങ്കൊലി കേട്ടുണരുന്ന | MASJIDIN BANKOLI KETTUNARUNNA | SONG LYRICS | NASIF CALICUT
മസ്ജിദിൻ ബാങ്കൊലി
കേട്ടുണരുന്ന
പൈങ്കിളിയേ നീ ചൊല്ലാമോ...
മധുര തിരുമൊഴി ഖുർആൻ
വാക്യം
നൽകും നന്മകൾ പാടാമോ...(2)
മുത്ത് മുഹമ്മദ് നബിയുടെ
റൗള
ചാരെയണഞ്ഞിടുമോ...
എന്റെ മനസ്സിൻ ഹുബ്ബ്
കരഞ്ഞ് പറഞ്ഞ്
മടങ്ങി വന്നിടുമോ...(2)
(മസ്ജിദിൻ...)
ലബ്ബൈക്കള്ളാഹുമ്മ
മുഴക്കും
ഹജ്ജാജികളെ കണ്ടിടുമോ...
ലക്ഷം പേരുടെ പുണ്യ
ത്വവാഫ്
കൺകുളിരേകി തന്നിടുമോ...(2)
ലക്ഷ്യം തേടിയണഞ്ഞൊരു
ഭൂവിൽ
സംസം കിണറുണ്ടോ...
അവിടം ലെങ്കി തെളിഞ്ഞിടും
പുണ്യ ജലം നീ പാനം
ചെയ്തിടുമോ...(2)
(മസ്ജിദിൻ...)
ഹജറുൽ അസ് വദ് മുത്തി
മണത്ത്
ഹാജത്തെണ്ണി പറഞ്ഞീടാൻ...
ഹാജറബീയുടെ കാലടി പാടുകൾ
ഹൃദയം ചേർത്ത്
നടന്നീടാൻ...(2)
ഹജ്ജിൻ അമലുകളെല്ലാം
മുറ പോൽ ചെയ്ത് വരാനും...
റബ്ബേ തുണയേകിടണേ
ഇൻശാ അള്ളാഹ് കണ്ട്
മടങ്ങും...(2)
Post a Comment