മുത്തായ ഫാത്തിമാന്റെ നിക്കാഹിന്റന്ന് | MUTHAYA FATHIMANTE NIKAHINTANN | SONG LYRICS | MAJEED OMANOOR | CHELAVOOR KC ABOOBACKER
നിക്കാഹിന്റന്ന്...
മുത്തൊളിവായ റസൂലേറ്റം
സന്തോഷിച്ചന്ന്...
മട്ടത്തിൽ
വിതാനിച്ചെന്നാകാശം
വിണ്ണ്...
മക്കത്തെ ഖുറൈശി തറവാട്ട
പ്പെണ്ണ്...
(മുത്തായ...)
വേദാംബർ തൻ മക്കളിലേറ്റം
പോരിശ കൂടിയ മോളാണ്...
ബീവി ഖദീജ കണ്മണിയായി
പെറ്റ് വളർത്തിയ പൂവാണ്...
ധീരന്മാരിൽ ധീരതയേറിയ
പുതുമണവാളൻ അലിയാണ്...
ദീനിസ്‌ലാമിന് ജീവൻ നൽകിയ
അർഷിലെ ധീരപ്പുലിയാണ്...
(മുത്തായ...)
കാതിനു ചുറ്റും കമ്മലും
നെറ്റിപ്പട്ടവും താലിയും
കെട്ടീല്ല...
കയ്യില് കങ്കണവും
പൊന്നേലസ്സും
ബീവി അണിഞ്ഞില്ല...
കൈമുട്ടിക്കളിയാട്ടും
പാട്ടും
പന്തലിലെങ്ങും കേട്ടീല...
കല്യാണപ്പണമോശാരങ്ങൾ
സ്ത്രീധനമെന്നതും
വന്നീല്ല...
(മുത്തായ...)
മണിയറകേറിയ മാരനിക്കന്ന്
പട്ടും മെത്ത
വിരിച്ചില്ല...
മണവാട്ടിപ്പെണ്ണരികെച്ചെന്ന്
വെറ്റിലപ്പാക്ക്
കൊടുത്തീല്ല...
മങ്കമാരൊപ്പനയില്ല
മോതിരമമ്മായിയമ്മ
കൊടുത്തില്ല...
മരിയാദകളുടെ നൂലാമാലകൾ
ഒന്നും പറഞ്ഞു കെട്ടീല്ല...
Post a Comment