ലോകമാകെ വന്നണയുന്നു | LOKAMAKE VANNANAYUNNU | SONG LYRICS | THWAHA THANGAL | SHAHIN BABU | SHAHUL HAMEED

 


ലോകമാകെ വന്നണയുന്നു
കഅബത്തെൻ മുന്നില്...
പാരിടം ലബ്ബൈക്ക
ചൊരിക്കും
ദാനമായ് മണ്ണില്...(2)
പല പല ഭാഷയും ദേശവും ചേരും
ഒരുവൻ്റെ മുന്നില്...
കനിവിന്നായ് ഇരുകരമുയരും
ഹജ്ജിൻ സുകൃതങ്ങള്...(2)
ഹജിന്നായ് മക്കത്തെത്തും
കോടിജനം മുത്തി മണക്കുന്ന
ഹജറുൽ അസ് വദ് കാണുവാൻ
എത്തിക്കേണമേ...
ഹറമിൻ്റെ അകത്തന്നും
ഇന്നും
അതൃപ്പത്തിൽ ഒളിയുന്ന
ഹജറുൽ അസ് വദ് കാണുവാൻ
എത്തിക്കേണമേ...(2)
സ്നേഹ ദീനിൻ നന്മയോതും
കീർത്തിയാം ഹജ്ജ്...
ഏകനിൽ ജനകോടികൾ
നിറവേറ്റിടും ശുക്റ്...
ആശ്രയം അഹദോനിലേകി
കുമ്പിടും പുകള്...
ആദരമേറും ദീനിതിൻ
അലങ്കാരമാ ഹജ്ജ്...
ഹറമിൻ തിരുസന്നിധിയിൽ
അലറിക്കരയും വ്യഥകൾ
കഴുകാൻ ഹ്യദയം
തേങ്ങുന്നിതാ...
ലബ്ബൈക്ക ചൊല്ലുന്ന
ലോകരിൽ ലഭ്യമായിടുന്നു
സാന്ത്വനവും ലാ ഇലാ
ഇല്ലള്ളാഹ്
തൻപൊരുളിൽ ഹജ്ജ്
പുകളായിതാ...(2)

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪