കെസ്സ് പാടി തെന്നലെത്തുന്നെ | KESS PAADI THENNELATHUNNE | EID SONG LYRICS | MAHFOOZ KAMAL TEAM | ASHRAF PALAPPETTY

 


കെസ്സ് പാടി
തെന്നലെത്തുന്നെ
പെരുന്നാളിന്റെ
കിസ്സയോതി
തന്നെനിക്കിന്നെ...
കത്തിലാരോ ചിന്ത്
പാടുന്നെ തക്ബീറിന്റെ
ഈണം ശഹനായ് മൂളുന്നെ...
ഓ ഓ... സൂര്യകാന്തി
വിരിഞ്ഞ്
പോലെ മന്ദഹാസം...
തൂകി ഭക്തരെറേ
കണ്ടുണർന്ന് ലോകം...
ആ ആ സരവേദമോദി
കാറു നീങ്ങി ശോകം...
മാരിവില്ലു പൂത്തു
പെയ്തൊഴിഞ്ഞ ശോഭം...
വർണ്ണ
പട്ടുടുത്തണിഞ്ഞൊരുങ്ങി
നാട്...
തേനിലിട്ടെടുത്തു
പുഞ്ചിരിയും ചോറ്...
കർണ്ണതട്ടിലിട്ട നാഥൻ
തക്ബീറ്
കേട്ട് ചുട്ടെടുത്ത
പത്തിരിയും ചാ... റ്.....

(കെസ്സ് പാടി...)
വന്ദ്യരാം ഖലീലിന്റെ
ഓർമയുണ്ട് ഖൽബിൽ...(2)
ത്യാഗ നിർഭരം മഹാന്റെ തേൻ
മനസ്സ്..
ആ ആ ദുൽഹജ്ജ് പൂങ്കാറ്റേ..
കഥയോതി തന്നാട്ടെ
ഉൽബുദ്ധ നേതാവിൻ
സ്‌മൃതിയൊന്ന് ചൊന്നാട്ടേ
ബലിപ്പെരുന്നാൾ
സ്‌മൃതിയുണർത്താൻ
പിന്നെയെന്തെ.....
പൊന്മയിനെ നീയിനിയും
പാടാതെ...
(കെസ്സ്പാടി...)
ഈദ് മുബാറക് ഈദ് മുബാറക്
ചിന്തയിൽ പെരുന്നാളിൻ
മന്ത്രണങ്ങളോടെ...(2)
ബന്ധു ജനങ്ങൾ സുജൂദിൽ
തേടി..
ഓ ഓ.. ഇഷ്‌കിന്റെ
പൂന്തെന്നൽ
ദിക്കെങ്ങും വീശുന്നെ...
ദുഃഖങ്ങൾ മായുന്നെ
പെരുന്നാളിതാ വന്നേ..
ബലിപ്പെരുന്നാൾ
സ്‌മൃതിയുണർത്താൻ
പിന്നെയെന്തെ...
പൊന്മായിനെ നീയിനിയും
പാടാതെ...


Contact Us

whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪