ത്വാഹ ജേതാ | Thwaha Jetha | Mashup Song Lyrics | Ashkar Thekkekad | Azhar Kallur | Safwan Kochannur | Sinan Kallur | Hisham Kochannur
ത്വാഹ ജേതാ................................... സ്നേഹ മോതാ.............................. ×2
ആമിനാബീവി തൻ ആരമ്പമേ... ആലങ്ങൾക്കാകെ അനുഗ്രഹമേ... ×2
എല്ലാം തികഞ്ഞൊരു മുത്തല്ലോ... സുരലോകം വാഴ്ത്തിടും ഇസ്മല്ലോ...
മുത്ത് മുഹമ്മദ് നൂറുള്ളാഹ്... മുസ്ത്വഫാ തങ്ങളിൽ സ്വല്ലള്ളാഹ്... ×2
ഇരുളിൽ തിരീനീട്ടി വന്നു റസൂലുള്ളാഹ്... ഇസ്ലാമിൻ പൂർണത കാട്ടീ ഖലീലുള്ളാഹ്... കലിമാ ശഹാദത്തിൻ ഖമറായ് ശഫീയുള്ളാഹ്... കതിർലങ്കും തൗഹീദിൻ പുണ്യ സിറാജല്ലേ...
കാലം കടഞ്ഞൊരു മുത്തല്ലോ... കാരുണ്യത്തിൻ തിരു സത്തല്ലോ... ഹാഷിമിലായുദിത്ത നൂറുള്ളാഹ്... അമ്പിയ രാജരിൽ സ്വല്ലള്ളാഹ്...
രാജാദിരാജനിൽ മുനാജാത്ത് നടത്തിയോരേ... തഹിയ്യത്ത് ഏകിയുള്ള തിരുദൂതരേ... ×2
ഫാത്തിഹയിൽ തുടങ്ങി... മുഅവ്വിദത്തൈനി വരെ... ഖുർആന് കൊണ്ട് വന്ന മഹമൂദരേ...
റഹ്മത്തും ബറകത്തും നിഅ്മത്തും ഹിദായത്തും ശുജാഅത്തും കനിഞ്ഞുള്ള ഗുരുദൂതരേ... ×2
ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവേ... ത്വയ്ബാ പതിയിൻ ജീവേ... തൗഹീദൊളി നിലാവേ...
അർശിന്നും കുർസിന്നും അതിപതി ഉടയോൻ്റെ ഹസനത്ത് ഉലകത്തിൽ ഉരത്ത പൂവേ... ×2
ത്വാഹാ... ആനന്ദമേ... റൂഹിൻ... അനുരാഗമേ... പരിപാലകൻ തൻ്റെ അനുരൂപമേ... പരിപൂർണ ഇൻസാനിൻ ആകാരമേ... പകരം ഇല്ലാത്തൊരലങ്കാരമേ... പതിവാഴും നബിരാജാ അതികാരമേ...
കനിവിൻ ബഹർ തിരു രാജാ... ഖൈറിൻ ഗുണമണി താജാ... ×2 വിധി നൽകണേ, തുണ നൽകണേ, കൈ കുമ്പിൾ നീട്ടി ഞാൻ... സവിതം വന്നിടാൻ...
സ്വലാത്തുള്ളാഹ്, സലാമുള്ളാഹ് അലാ ത്വാഹാ റസൂലില്ലാഹ്... സ്വലാത്തുള്ളാഹ്, സലാമുള്ളാഹ് അലാ യാസീൻ ഹബീബില്ലാഹ്...
അമ്പവനേകിയ ഇമ്പക്കനിയേ... അഖിർ നബിയായ് വന്ന മധുവേ... മുജാതബയായവരേ... മുജ്തബയായവരേ... നിധിയേ, മുർതള യാ നബിയേ... കനിയെ, കനവിൽ വരാത്തതെന്തേ...
മദീനാ മുനവ്വറാ... കനിവിൻ കലവറാ... മനസ്സിൻ്റെ ഉള്ളറാ... കൊതിക്കും മണിയറാ... യാ സയ്യിദൽ വറാ... മിസ്കും വ അംവറാ... മുത്തേണം ജൗഹറാ... വിളിക്കൂ ഖയ്റുൽ വറാ...
എൻ അനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ... എന്നിട്ടെന്തേ എന്നെ വിളിക്കാൻ ഇനിയും വൈകിച്ചീടുന്നു...
ആ ................. അഴകേറും തിങ്കളിറങ്ങിയോ മാനത്ത്... ചിരിയൂറും ചന്ദ്രികയാണോ താഴത്ത്... ×2
ബദറിൻ്റെ മടിത്തട്ടിൽ കിടുകിട വിറപ്പിച്ച ബഹ ശുഹദാക്കളേ... ബഹുമാന്യ റസൂലിൻ്റെ തിരുമൊഴി അവലംബിച്ചടരടി വിജയിച്ച ശഹീദരേ...
ബദർ ശുഹദാക്കളേ... ബദർ ശുഹദാക്കളേ... ×2
ദൂതരേറ്റം ആദരിച്ചഭിമാനി ഹംസത്ത്... നാഥനുള്ളൊരു സോദര പൂമേനി ഇസ്സത്ത്... ശീതഹിത പരിപാവന തിരുമേനി ഹംസത്ത്... ആദി റസൂലിൻ ദീൻ പുണർന്നവതാരമീ മുത്ത്...
നൂറുൻ അലാ നൂർ... യാ റസൂലള്ളാഹ്... നൂറുൻ അലാ നൂർ... യാ ഹബീബള്ളാഹ്...
സ്വല്ലള്ളാഹു അലയ്ക യാ മുഹമ്മദ്. നൂറുൻ മിൻ നൂറില്ലാഹ്...
തിങ്കളൊഴുകും പുണ്യ മദീനാ... ചൊങ്കിലാവരി എന്തൊരു സീനാ... ×2
പാപി ഞാനിന്നണയാനായ്, സങ്കടങ്ങൾ പറയാനായ്... ×2
നൂറിൽ മികയ്ന്തൊരു രാജാ... നൂറിൽ ഉതിത്തൊരു താജാ... മാണിക്യക്കല്ലും തോൽക്കും അതൃപ്പവുമേ... ഇന്ന്, ആലങ്ങൾക്കകിലവും ഒളിവീശുന്നേ...
ഇഹലോക ജയം നൽകാൻ മണി മുത്ത് നൂറുള്ളാഹ്... മദ്ഹുകൾ വാഴ്ത്താം ഞങ്ങൾ മുഹമ്മദ് റസൂലുള്ളാഹ്... ശഫാഅത്തിൻ അതിപതി മഹമൂദർ നൂറുള്ളാഹ്... അർശിൻ്റെ തണൽ എന്നിൽ വിധിക്കൂ ഹബീബുള്ളാഹ്...
കനിഞ്ഞീടണം യാ അല്ലാഹ്... റഹീമേ.. കനിവേകണം യാദിയാ...
പൂ മക്കത്താവേശമായ്... പുകളൊത്തൊരരുമ പൂനബി വരവായ്... പുന്നാര പൂമുത്തിൻ മദ്ഹിൻ മധുമഴ പെയ്യുകയായ്...
മുല്ല മലരൊത്ത മണിമങ്ക ആമിനാബിക്കരുമപൂങ്കനി വന്നണയുകയായ്... നിലാവിൻ പുതുപിറ തെളിയുകയായ്... നബി മദ്ഹിൽ മദ്ഹോതുകയായ്...
ദീനിലൊത്ത് ചേലിൽ ചേർത്ത് സ്നേഹ വഴിയിൽ പോകവേ... താനമാ കഅ്ബായകത്ത് ബിലാലിൻ നാദം കേൾക്കവേ... ×2
اللّٰه أكبر اللّٰه أكبر أشهد أن لا اله إلا اللّه
Ashkar-Thekkekad Azhar-Kallur Hisham-Kochannur
Post a Comment