ഇലാഹായ പുരാനോട് | Ilahaya Puranodu | Song Lyrics | Thwaha Thangal | KT Muhammed | MS Baburaj

 


ഇലാഹായ പുരാനോട്
ഇരവും പകലും തേടി
ഖലീലായ ഇബ്റാഹീം
നബിക്ക് കിട്ടി... മകനായ്
ഇസ്മാഈൽ നബിയെന്ന
കനക കട്ടി...
(ഇലാഹായ...)
മലർമൊട്ട് പോലെ പോറ്റി...
വളർത്തുമ്പോൾ ഒരു നാളിൽ
ഉറങ്ങുമ്പോൾ നബിക്കള്ളാഹ്
കിനാവ് കാട്ടി...(2)
നബിതൻ കുരുന്നിസ്മാഈലിനെ
അറുക്കുമ്മട്ടിൽ...
അഹദവൻ കാണിച്ചുള്ള...
ആ സ്വപ്നത്തിന്റെ കള്ളി
അരുമ കിടാവിനോട്
ഉയർത്തിച്ചോതി... അപ്പോൾ
മറുപടി മകൻ ചൊല്ലി
ഉറയ്ക്ക് ചേതീ...
(ഇലാഹായ...)
കമഴ്ത്തി കിടത്തി മണ്ണിൽ
ഇസ്മാഈൽ നബിയോരെ...
കഴുത്തറുത്തീടുവാനായ്‌
ഉയർത്തി കത്തി...(2)
ഉടനെ കർത്താവിൻ മറുപടി
അതു വിടുത്തി...
വിടുത്തിയതിന്റെ ബദൽ
ബലിയർപ്പണം ചെയ്യാൻ
കൊടുത്തു ഒരാട്ടിൻ കുട്ടി
ഖലീലുള്ളാക്ക് വേഗം ആടിനെ
അറുത്തിബ്റാഹിമിൻ ഹഖ്...