കാബ കൗസോളം
കാബ കൗസോളം അടുത്ത് അംബവൻ സലാമുരത്ത്
കാമിലർ നബി പൂമലർ നിധി കേറി മാനത്ത് -ഊറ്റം
കൊരുത്തും മദ്‌ഹുരത്തും കഥ നുവൽത്തും കോർത്ത്
ബാബ് ഏളെണ്ണം തുറന്തേ അമ്പിയാ സലാം മൊളിന്തേ
ഭൂമി വാനമിൽ ഓമനയുടെ പൂമണം ചേർന്തേ -ത്വാഹാ
ഭൂതലം വിട്ടാദരത്തില് നാഥനിൽ വന്തേ
ശോഭ വാനിൽ ഉയർന്ത് കണ്ടേ കൗകബീങ്ങളുമന്ന് ബിണ്ടേ
സാവധാനമിൽ പോവണം നബി ഏവരിലുണ്ടേ -പൂതി
ശരിക്കൊന്നുമേ നളർക്കാനിത് കൊതിക്കുന്നുണ്ടേ
നൂപുര ധ്വനികൾ പടർത്തി ഹൂറികൾ കൺകൾ വിടർത്തി
നൂറൊളിയുടെ പൂനിലാവിന് ജാലകം താൾത്തി
-നാഥൻ
നമുക്കേകനെ നമിക്കാനൊരു നിമിത്തം ചേർത്തി
*✍🏻 Nasarudheen Mannarkad*
Post a Comment