ശ്രുതിരാഗതാളങ്ങൾ (Lyrics) Sruthiraga thalangal
🌹 *ശ്രുതിരാഗതാളങ്ങൾ* 🌹
[ശ്രുതിരാഗതാളങ്ങൾ എല്ലാം ഹബീബിﷺന്റെ ചാരത്തേക്കായൊഴുക്കാം...
ശ്രവണാഗ്രഹങ്ങളെ ആ സ്നേഹഗീതികൾക്കായെന്നും മാറ്റി വെക്കാം...×2
ക്ഷയമില്ലാതെന്നും ഈ ഗാനമനസ്സിനെ ത്വൈബക്കൊരുക്കി വെക്കാം...
സ്നേഹത്തിൻ ശ്രുതി മീട്ടി എന്നെ വിളിക്കുവാൻ ക്ഷമയാലെ കാത്തിരിക്കാം...
സ്വപ്നങ്ങൾ നെയ്തിരിക്കാം...
[ശ്രുതിരാഗ...............നെയ്തിരിക്കാം]
[ഇഷ്ടം പറഞ്ഞിടുവാനല്ല
എന്നിൽ ഇശ്ഖിന്റെ പൂമരം പൂത്തില്ല,
ആശിഖെന്നോതാൻ കഴിയില്ല,
ഇവൻ ഇശ്ഖിന്റെ അർത്ഥം അറിഞ്ഞില്ല...] ×2
ആശിഖീങ്ങൾ നാളെ കൈകൾ പുണരുമ്പോൾ
ആശയാൽ അരികത്ത് നിൽക്കുവാൻ മാത്രം,
ഈ ഗായകന്റെ അഭിലാശഗാനം...
[ശ്രുതിരാഗ...............വെക്കാം]
[നെഞ്ചിൽ പിളർന്നുള്ള പാട്ടുണ്ട്,
പണ്ട് മൊഞ്ചുള്ള സ്നേഹത്തിൻ കഥയുണ്ട്,
കെഞ്ചിക്കരഞ്ഞോരെ അറിവുണ്ട്,
റൗളതഞ്ചം തുറന്നോരെ പുകളുണ്ട്...] ×2
ആ ധന്യചരിതങ്ങൾ ഖൽബിൽ നിറഞ്ഞപ്പോൾ
ഒഴുകിയ അഭിലാഷഗീതികൾ മാത്രം
ഈ ഗായകന്റെ അഭിലാഷഗാനം...
[ശ്രുതിരാഗ..............നെയ്തിരിക്കാം]
/ *മദീനയുടെ👑വാനമ്പാടി*
Post a Comment