മദീനത്തെ മധുമലരേ (lyrics) Madheena the Madhumalare
🌹 *മദീനത്തെ മധുമലരേ* 🌹
മദീനത്തെ മധുമലരേ ...
മഹബൂബ് തിങ്കളേ ... (2)
ഈ പാവം പാപി പാടി തേടി യാ നബീ ....
ഈ പാരിൽ സ്രേഷ്ട്ടരായ
യാ ഖൈറന്നബീ ...
മഹിമയൊത്ത തേൻ മലരേ മദദേ മുസമ്മിലേ .... (2)
ഈ പാപി പാടി മദദ് തേടി യാ നബീ ...
ഈ പാരിൽ സ്രേഷ്ട്ടരായ
യാ ഹൈറന്നബീ ....
( മഹിമയൊത്ത തേൻ )
ഈ പാപി മദ്ഹ് പാടി മദദ് തേടിയേ ....
ഇരു ലോക വിജയ സബ ബല്ലേ സയ്യിദേ ....
(മദീനത്തേ മധുമലരേ )
പുണ്യ മദീനത്തേ രാജാ (2)
പൗർണമി തോൽക്കും സിറാജാ ...
കദനം പേറിയലയും സ്നേഹി ഞാൻ പാടി ...
മോഹം ഞാൻ ചൂടീ .... (2)
മധുരം വിടരും മദീനാ .. (2)
മനം നിറയും ത്വയ്ബ
ആ പാടി വന്നു നേരിൽ സലാം ചൊല്ലണം ....
ഞാൻ പാടിയ ഗീതങ്ങൾ ചാരെ പാടണം ....
ആ പച്ച ഖുബ്ബ ചുവടെയൊന്നണയണം...
എൻ നോവുകൾ തീർത്തൊന്ന് ശാന്തി നേടണം....
മദീനേ മധുമലരേ യാ റസൂലേ ....
(മദീനത്തേ മധുമലരേ )
എന്റെ ഖൽബിലേറ്റ
ഈമാൻ ..... (2)
കണ്ടിടാൻ വെമ്പുന്നവനാ
കനവിൽ ഒന്നണയാൻ ദാഹി ഞാൻ തേടീ ....
മോഹങ്ങൾ കൂടീ .... (2)
കനിവിൻകടലേ നബീനാ ... (2)
കരളേ മദീനാ...
ഇരുളാർന്ന ഖബറിൽ വന്നിടണേ സയ്യിദേ ...
ശഫാഹത്ത് നൽകി കാത്തിടണേ സയ്യിദേ ....
തിരു ഹൗളിൻ പാനം നൽകി ദാഹം തീർക്കണേ ...
സുബർഗത്തിൻ ചാരെ വന്ന് മദ്ഹ് പാടണേ ...
മദീനത്തേ മധുമലരേ യാ റസൂലേ...
(മദീനത്തേ മധുമലരേ )
എന്റേ റസൂൽ എവിടേ ...
ഈ ലോകത്തിൻ വിത്തെവിടേ...
റൗളാ ശരീഫിൽ അന്തിയുറങ്ങുന്നു മുത്ത് മുഹമ്മദ് സ്വല്ലള്ളാ ...
സത്യത്തിരു യാസീൻ നൂറുള്ളാ ....
(എന്റേ റസൂലെവിടേ )
/ *മദീനയുടെ👑വാനമ്പാടി*
Post a Comment