ഒന്ന് ചിരിച്ചാൽ

🌹 *ഒന്ന് ചിരിച്ചാൽ* 🌹

 *രചന: യൂനുസ് നൂറാനി* 
ഒന്ന് ചിരിച്ചാൽ മുത്ത്നബിയധരം
മുല്ലമലർ വിരിഞ്ഞ പോലേ ....
ഒന്നു മൊഴിഞ്ഞാൽ എൻ പുണ്യ ഹബീ വചനം
മുത്ത് മണി പൊഴിഞ്ഞ പോലെ ....
(2)
എന്നും കാത്ത് കാത്ത് ഞാനുറങ്ങും ത്വാഹകനവിലൊന്നണഞ്ഞിടാനായ് ....
എന്നും ആശയോടെ കാത്തിരിക്കും എന്റെ ഖൽബിന്നുള്ളം കുളിരണിയാൻ .....
(ഒന്നു ചിരിച്ചാൽ ) (2)

അഴകായ് മരുഭൂവിൽ കുളിർ തെന്നലേ ....
അജബായ് ഉദിക്കൊണ്ടെൻ
കണ്ണിന്നൊളിവേ.....
അതിൽ ലങ്കി തിളങ്ങിടും പുണ്യ മദീനാ....
അണയാൻ ആദിയായെൻ ഉള്ളം കൊതിയായ് ....
(2)
മദ്ഹിന്റെ ഈണം മനസ്സിന്റെ താളം സയ്യിദുൽ കൗനൈനി
എൻ നിനവ് .....
മുല്ലമലർ രാജാ
അബിയ തൻരാജാ ....
അർശിലും കുർസിലും തിളങ്ങി നൂറേ ....
(ഒന്നു ചിരിച്ചാൽ ) (2)
ആശ്രയമില്ലാ മഹ്ശറയിൽ
ആശയതേകും മഹബൂബ്....
അതിയായ് മദ്‌ഹോദും
ആശിഖിനായ് അമൃതായ് പൊഴിയുന്നു തേൻ കനിവ് ....
(2)
(മദ്ഹിന്റെ ഈണം )

( ഒന്നു ചിരിച്ചാൽ) (3)

/ *മദീനയുടെ👑വാനമ്പാടി*