കരുണക്കടലിന്റെ വെൺമാ (lyrics) Karuna kadalinte venma

🌹 *കരുണക്കടലിന്റെ വെൺമാ* 🌹

കരുണക്കടലിന്റെ വെൺമാ...
അലിവിൻ മധുവുറ്റിച്ചോരുന്ന ഹബീബിﷺൻ നന്മ...] ×2
മടിയിൽ നിലാവിന്നുറങ്ങാൻ കനിവിൻ ഹൃദയത്തിൽ ആയിരം വിടർന്ന പൂവാ...
കണ്ണീരിൻ തീരം ചേർന്നു കിടന്നാൽ നീലനിലാവിന്ന് നനയില്ല...
കതിരിട്ട പുണ്യശ്രുതികളിലെല്ലാം ആ മേഹ്മൂദരെﷺ മദ്ഹില്ലാ..
{കരുണ.......പൂവാ}

പരിമളമലരഴകിൽ മതിയോ തനിമ,
മതിﷺയുടെ ഇസ്മിൽ പുലരും കലിമാ,
പവിഴം വിതറിയൊഴുകും പിരിശപ്പെരുമാ,
പകലിരവുകളരികിൽ സ്ഥുതിയായി പൊലിവാ...

കരതേടി തിരമാല തലതല്ലി തകരുമ്പോൾ,
കരയിലെ കുളിരിനെ പുണരുവാൻ കഴിയാ നോവാ...
{കരുണ..........പൂവാ}

നിഴലകന്ന മെയ്യിൽ നുബുവത്തഴകായി,
ഇതൾ വിരിഞ്ഞ ചുണ്ടിൽ ചിരിമലർ നിറവായി,
ഇരുൾ മുറിഞ്ഞ വചസ്സിൽ മധുരത്തികവായി,
വിരൾ പൊഴിച്ച തെളിനീർ അജബിലുമജബായി,

നിമിശങ്ങൾ വിളി കേൾക്കാൻ 
മണ്ണിൽ ചെവിയോർക്കുന്ന
ചെറുകണമറിയുന്ന ബാങ്കൊലിയിലെ പുതുമഹിമ...

{കരുണ............പൂവാ}
{കണ്ണീരിൻ........മദ്ഹിലാ}
{കരുണ............പൂവാ}

/ *മദീനയുടെ👑വാനമ്പാടി*