ഖാത്തിമുൽ അമ്പിയ അന്തിമയങ്ങും മലർവാടീ...
ഖാത്തിമുൽ അമ്പിയ അന്തിമയങ്ങും മലർ വാടീ...
ഖാലീക്കാം അമ്പവൻ
തന്നു കനിഞ്ഞൊരു പൂവാടീ...
ആശിഖിൻ ഖൽബകം വെന്തു നിറഞ്ഞൊരു തിരുഭൂമീ...
ആലമിനാകെയും കുളിര് പകർന്ന മലർ ഭൂമീ...
സവിതമിലണയാൻ കൈകൾ പുണരാൻ
ഒന്ന് വിളിച്ചിടണേ...
സകലവുമങ്ങയിൽ അർപ്പണമേകിയ ഖൽബകമാക്കിടണേ...(2)
തിരുസ്നേഹം പുണരാനീ മദ്ഹൊരു സബബാക്കിടണേ...
അൽ അമീൻ എന്നാണു വിളിപ്പേര്...
ത്വാഹാ നബിയുള്ള -
അൽപ്പവും ചെയ്തില്ല അവർപോര്...
അത്ഭുതം തീർത്തുള്ളൊരു നേതാവ്...
ഖാത്തിം സ്വല്ലള്ളാ... അഹദിനന്ത്യ പ്രവാചകനാം പൂവ്...
മണിമക്കത്തുദയം ചെയ്ത മഹബൂബർ തിരു സ്വല്ലള്ളാ...
മഹിമക്കടലാണവർ അള്ളാ... മനസ്സിൽ മധുരിക്കും മുല്ല...
മഹിയിൽ പ്രഭ വിതറിയ മുത്തേ
മനസ്സിൻ മഹബ്ബത്തിൻ സത്തേ...
മദ്ഹൊലികൾ തീരാ മലരേ
യാ ഹബീബോരേ....
ഇശ്ഖിൻ മഹാരാജാക്കൾ
തന്നുടെ ഹൃദയം നീറിയുദിർന്ന
ഇശലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ...
ഇടറുന്ന മനസ്സിലെ
വേദനകൾ അകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളേ സ്നേഹിക്കുന്നു ഞാൻ...
و منذ ألزمت افكاري مدائحه...
وجدته لخلاصي خير ملتزم...
വാനിൽ പാറും പറവ കൂട്ടം പുണ്യ മദീനയിലെത്തുമ്പോൾ
വാത്സല്ല്യത്താൽ ഉമ്മ കനിഞ്ഞ മദ്ഹുകൾ ഓർമയിൽ ഓടുമ്പോൾ...(2)
വിടരാത്തൊരു മോഹവുമായി പാടിത്തളർന്നു വാടി ഞാൻ...(2)
പുണ്യ മദീനാ... ഖൽബിലെ സീനാ...
തങ്ങളെ വീടാ... തിങ്കളെ നാടാ...
അണയാൻ വിധിക്കില്ലേ ത്വാഹാ...
അകമിൽ കനിയില്ലേ റാഹാ...
അജബാർന്നൊരു ഇശ്ഖിൻ മധുരം നൽകിടണേ രാജാ...
ഇശ്‌ഖെന്തെന്നറിയില്ലെന്നിൽ നൂറുള്ളാ...
ഇശ്ഖുള്ളോരെ പ്രേമിച്ചു നബിയുള്ളാ...(2)
ഇശ്ഖറിയും മുമ്പ് മടക്കല്ലേ അള്ളാ...
ഇശ്ഖഹ്ലിൻ സേവകരേലുമതാക്കള്ളാ...
അകമെരിയുമ്പോൾ ഖൽബ് മദീനയിലാണെൻ
മുത്ത് റസൂലുള്ളാ...
അഹദവനിൽ ഞാനണയും നാൾ
അങ്ങല്ലാതാരും തുണക്കില്ലാ...
അകലേ നിന്നീ ഗാനം കേട്ടിവനേകിടുമോ തിരു രിളമുല്ല... അധരം വിങ്ങിയുറങ്ങിയ കനവിൽ വന്നണയാമോ സ്വല്ലള്ളാ...
حياتك خير لنا حبيبي... مماتك خير لنا...
ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബീ...
ഞാൻ നന്മയിലേറാനായി കരഞ്ഞ നിധീ...
പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ...
പാവന പാദം മുത്താൻ വിധിക്കുകില്ലേ...
മദീനയിൽ പോയീടണം...
ഹബീബിലെൻ മദ്ഹുകൾ പാടീടെണം... ആ.... (2)
സമ്പത്തെന്നിലില്ലാ... സമ്പാദ്യങ്ങളില്ലാ...
റൗളയിലെത്താൻ വഴിയായിട്ടൊന്നുമില്ലാ...
തിരു മുമ്പിലെത്താൻ മാർഗങ്ങൾ ഏതുമില്ലാ...
തേടും തേട്ടമുണ്ട് ഖൽബിൽ ദാഹമുണ്ട്...
ആശ അകതാരിൽ ആറായുണ്ട്...
എന്നും റബ്ബോട് തേടാറുണ്ട്...
മുത്ത് പൂ നബിയേ സത്യ പൂനിലാവേ
ഇശ്ഖിൻ പാലാഴി തന്നവരേ...
സ്നേഹ മന്ദാരമേ... അഴകിൻ പൊൻ തൂവലേ... എന്നിൽ എമ്പാടും മോഹമില്ലേ...
കാണാൻ ഖൽബുള്ളിൽ ദാഹമില്ലേ...
അന്ത്യ ദൂതരേ കാലത്താ മണ്ണിൽ ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ ...
ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...(2)
Post a Comment