മഹ്ബൂബിയാ ഖൈറൽ മഖ്ലൂഖിയാ (lyrics) Mahaboobiya khairal makhlookiya


മഹ്ബൂബിയാ ഖൈറൽ മഖ്ലൂഖിയാ
സയ്യിദുൽ അമ്പിയാ ഹിബ്ബിയാ ലുബ്ബിയാ
നബിയേ സലാം...(4)
നിറതാര വനിയായ് സുന്ദര ഗഗനമിൽ
നിറചിരിയോടെ മതിമുഖം ശോഭയിൽ
നിസ്തുലരായ മുസ്ത്വഫാ
നിർമ്മലപ്പൂ വിരിഞ്ഞുവാ
പരിമളമുലകം പരന്നതാ സദദം
മധുതേടി അനേകം അണഞ്ഞല്ലോ ശലഭം
അറിവിൻ അഴി എന്തഴകല്ലേ
അലിവിൻ നിധി എന്റകമല്ലേ
هُوَ مَحَبُوبِي اِلَيكَ فِدَائِي
هُوَ مَعشُوقِي عَلَيكَ ثَنَائِي
هُوَ مَلجَئُنَا بِحِبِّي شِفَائِي
لَولَا ذِكرُك أَمَاتَنِي دَائِي

കറുപ്പേറും ഉലകിൽ അങ്ങുദിച്ചുയുർന്ന് 
വഴിപിഴിച്ചുതിർന്നോരെ കരം പുണർന്ന് 
അഹദിന്റെ വിളക്കാലെ വഴി തെളിഞ്ഞ് 
ഞങ്ങൾ അപദമേ വെടിഞ്ഞു നേർവഴി നടന്ന്
സ്നേഹനാദം ശ്രവിച്ചണഞ്ഞിടുന്ന്
ഏറെ പതിതരെ മനമിന്ന് തെളിഞ്ഞിടുന്ന്...(2)
സ്നേഹത്തിൻ മതിയേ യാ സലാം...
താരത്തിൻ ഒളിയേ യാ തമാം...
മോഹങ്ങൾ പറയാം കേൾക്കണം
കൈകൾ പുണർന്ന് തഴുകണം...


വരണ്ടേറ്റം തരിശായ മനസ്സിൻ തീരം
ഒരുതരി മഴവർഷം കൊതിച്ചുനേരം
കുളിർമാരി അണഞ്ഞകം കിളിർത്തു പാരം
അങ്ങന്നണഞ്ഞില്ലേൽ ഇവയെല്ലാം വെറുമൂശ്വരം
ആദിഅഹദാം ഇലാഹിൻ വാരം
അവനുലകെല്ലാം പടച്ചതോ നബിക്കുസാരം...(2)
സ്നേഹത്തിൻ മതിയേ യാ സലാം...
താരത്തിൻ ഒളിയേ യാ തമാം...
മോഹങ്ങൾ പറയാം കേൾക്കണം
കൈകൾ പുണർന്ന് തഴുകണം...