മദീനാ കരയുന്നൊരു (lyrics) Madheena karayunoru rav

🌹 *മദീനാ കരയുന്നൊരു രാവ്* 🌹

മദീനാ കരയുന്നൊരു രാവ് ....
നബീനാ പിരിയുന്നൊരു നോവ്...
അന്നു നാൾ ഭൗമ ലോകവും വിട്ടകലെ മാഞ്ഞു പോയ് ഇനി വരില്ല നേര്.... എനിക്കാ ഭാഗ്യമില്ല നൂറ് ....
മുഴുക്കെ ശൂന്യമാണ് ജീവേ....
മടിക്കാതിന്നു അങ്ങയെ കാത്തു കാത്തു ഞാൻ
കനവിലെൻ ഹബീബേ....
(മദീനാ കരയുന്നൊരു )

കാലമേറുമ്പൊയെന്നും ....
ആശിച്ചിടുന്നവദനം ....
കാലമില്ലാതെ കണ്ടു നിൽക്കുന്ന സ്നേഹികൾക്ക് ഞാൻ ശാപം ....
ജീവനേക്കാളുമേറേ ....
സ്നേഹം വേണെമെന്നറിയാം ....
ജീവിതം തന്നെ ജീവിതത്തിന് തീർപ്പു നൽകാത്ത ഭാരം ....
അറിയുവാൻ എനിക്കിനിയും കഴിയാത്ത
പ്രേമ ലോകമേ മാപ്പ് ....
അറിവിനായെന്റെ കുഞ്ഞു വെമ്പലിൻ റബ്ബേ നീ മാത്രം കൂട്ട് ....
(2)
(മദീനാ കരയുന്നൊരു )
വീണുടഞ്ഞ കാലങ്ങൾ ...
അതിലാരങ്ങൾക്കുമൊടുവിൽ .....
ആ ത്യാഗ ലോകത്തു മനുചരർക്കു ഞാൻ അന്യമായ തിന്നോർമ ....
സ്നേഹമില്ലാതെ ഞാനും ...
ജീവിച്ചു തീർന്നനേകം ...
ഇനി മരണ നേരത്തു മുന്നിൽ കണ്ടു ഞാൻ 
സ്നേഹ വഴിയിൽ വിതുമ്പും ....
അകലെയെവിടെയോ
മിന്നിമറയുന്ന പ്രേമ ഭാജിയെ മിഴിയിൽ ....
അരികെ ചേരണേ
ശാന്തിയേകണേ
എന്നു മാത്രമെൻ തേട്ടം....
(2)
(മദീനാ കരയുന്നൊരു )
(2)

/ *മദീനയുടെ👑വാനമ്പാടി*