| മുറാദി മദ്ഹ് | ജൽവായെ മദീന ഇശൽ സംഗത്തിലെ കൊച്ചു കൂട്ടുകാർ അണിയിച്ചൊരുക്കിയ പെരുന്നാൾ സമ്മാനം

 


Lyrics_✍🏽 : ```RIFAYI THANGAL```

🎋 മുറാദീ...🌹 കടലു താണ്ടി പോണം... മനതാര് പൂക്കണം.. കഅബ തിങ്കളിൽ ചെന്ന് കരമുയർത്തണം... കനിവ് തേടണം..... മുത്തിൻ ചാരെ ചെല്ലണം... വർണ്ണ നേത്ര സന്ധികൾക്ക് കുളിരു പകരണം (2) അഴകാണെന്റെ മദീന.... അജബേറും തിരു zeena..... അകതാരിൽ നബീനാ.... മുറാദും മദീനാ.... (*******************) പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം ത്വാഹ പരിമളമായെന്നും മാലോകരുള്ളിൽ... പരകോടി ഉമ്മത്തിൻ വേദന പേറിയാ പരിഹാര മാണിന്നും യസ്‌രിബിൻ മണ്ണിൽ.. അസ്ഹാബ് കണ്ടുള്ള പൂമേനി കാണാൻ... അറിയാതെ ഇവനുള്ളിൽ ആശകൾ പെയ്തു... അൻസാറുകൾ ആതിഥ്യം തീർത്ത മണ്ണിൽ... അവസാനമായൊന്നലിഞ്ഞെങ്കിൽ മോഹം.. (********************) പാലദാഹികൾ ചൊന്ന കഥയെന്റെയുള്ളിൽ.. പതിവായി അവിടത്തിൽ പോകാൻ കൊതിച്ചു.. പരിപൂർണ്ണ മൊഞ്ചുള്ള പൂമുഖം കണ്ട്. സ്മൃതി പൂണ്ട ആഷിഖിൽ കൂടാൻ നിനച്ചു..... നിത്യം ഉറങ്ങുന്ന നേരം മനസ്സിൽ..... മുത്തായ നൂറിന്റെ വരവെൻ പ്രതീക്ഷ.... ഹൃത്തിൽ നിറഞ്ഞുള്ള പാപം കഴുകാൻ... മുത്താറ്റൽ നൂറേ തരൂലേ കടാക്ഷം......