കടൽ താണ്ടി ചെന്ന് റൗള കണ്ടവരുണ്ട് | Kadal Thandi Chenn Roula | With Lyrics | Fadhil Moodal | Muhammed Ali Kanyana




 കടൽ താണ്ടി ചെന്ന് റൗള കണ്ടവരുണ്ട്....

കാൽനടയായി ഹബീബിലേക്ക് എത്തിയോരുണ്ട്.....(2)

കടുത്തസ്നേഹ ബഹുമാനം തുടിച്ചുകൊണ്ട്.....

കാലിൽ ചെരുപ്പിടാതെ മദീനയിലൂടെ പണ്ട്......

നടന്നവരുണ്ട്......


മണലിലൂടെ ചുവടുവെച്ച ഒട്ടകപ്പുറത്തുമായി....

മലകൾ കയറിയിറങ്ങിയ കാലടി പാടുമായി.....(2)

മധുര സ്വലാത്തകമ്പടിയോട്ഒറ്റയായും കൂട്ടമായി.....

മദീനത്തേക്ക് ആയിരത്തി നാന്നൂറോളം  കൊല്ലമായി......


മരണം ത്വയ്ബയിൽ നടന്നുകിട്ടണ

മെന്നാശയായി......

മണ്ണിൽ ജന്നത്തുൽ ബഖീയിൽ കിടക്കുന്ന മോഹമായി......(2)

മുത്ത് നബിയെ നിത്യം

സ്വപ്നം കാണുവാൻ മുറാദുമായി.....

മർത്യർഎത്ര കോടി ഉണ്ട് ഉലകിലട്ട് ദിക്കിലായി.....


ത്യാഗമെന്തും നബിക്കായി സഹിക്കനൊരുക്കമായി......

തിങ്കൾ താഹയോട് ഇഷ്ക്കിരമ്പും ബഹറിന ലകളായി...... (2)

യസ്രിബിന്റെ മണ്ണിൽ

ജനിക്കാതെ പോയ നോവുമായി .....

എന്നും നീറി നഷ്ടബോധം പേറുന്നോരുമേറയായി......


Kadal thandi