മിന്നും മദീനത്ത് പോകണം (lyrics) Minnum madheenath pokanam

_🌹 *മിന്നും മദീനത്ത് പോകണം*_ 🌹

മിന്നും മദീനത്ത് പോകണം എന്റെ
മുത്തിൽ ﷺസലാമൊന്ന് ചൊല്ലണം .....
മാനസ തോപ്പിൽ മയങ്ങുന്ന എന്റെ
നബിയുടെﷺചാരത്ത് നിൽക്കണം .....
(മിന്നും മദീനത്ത് )
പുന്നാര നബിയേ ﷺ...
പൂന്തേൻ കനിയേﷺ....
പൂത്തു വസിക്കുന്ന
ഖൽബിൻ നിധിയേﷺ.... 
(2)
മഹബൂബരേ ﷺ....
മെഹശൂഖരേﷺ....
മാതള തേൻ മലരേ ﷺ...
(2)
(മിന്നും മദീനത്ത് )
ലങ്കും മദീനാ .....
ഹുബ്ബിൻ നസീനാ....
കരളിൽ കുളിർ കൊള്ളും
മുത്തിൻ ﷺമദീനാ ....
(2)
പുന്നാരമേﷺ..
മന്ദാരമേﷺ.....
പൂമാൻ റസൂലോരെ ﷺ...
(2)
ആ പുണ്യതീരം കാണാൻ കൊതിയേ ....
ആ പുണ്യ സവിധത്തിൽ എത്താൻ കൊതിയേ .....
(2)
മഹബൂബരേﷺ..
മഹശൂഖരേﷺ..
മാതള തേൻ മലരേﷺ.....
(2)
(മിന്നും മദീനത്ത് ) (2)
/ *മദീനയുടെ👑വാനമ്പാടി*