ചെമ്പകപ്പൂവായ് അമ്പിയ വമ്പരിൽ (Lyrics) Chembakapoovay Ambiya vambaril
🌹 _*ചെമ്പകപ്പൂവായ്*_ 🌹
ചെമ്പകപ്പൂവായ് അമ്പിയ വമ്പരിൽ ഇമ്പക്കനിയായ് അന്ത്യ റസൂലൊരിൽﷺ
സുന്ദര ചന്ദ്രിക ചന്ദ്രനിലാവിലുതിചൊരു ബീവി
മതിയേ മനമേ, ഇഹത്തിലും പരത്തിലും നിസാഹിന്റെ റാണിയായ ഫാത്തിമ ബീവി... ഫാത്തിമ ബീവീ...
(ചെമ്പകപ്പൂവായ്)
സുന്ദര ദീനിലുറച്ചൊരു പൂവി...
ശൂരിത അലിപുലിയാരുടെ ഹൂറി (2)
സുകൃതങ്ങൾ വിലയിട്ട ഹസൻ ഹുസൈനാരുടെ ഫാത്തിമ ബീവി...
കനിയേ കനിവേ, കുളിരൂറും അവിടുത്തെ മഹൽ നാമം ഉലകത്തിൽ ഉയരട്ടെ ആമീൻ.... ഉയരട്ടെ ആമീൻ....
(ചെമ്പകപ്പൂവായ് )
വിശപ്പിന്റെ ഒരുപാട് ദുരിതങ്ങൾ സഹിച്
വിജയത്തിന്റൊരു നൂർ അനുഭവം രചിച് (2)
വിജ്ഞാനത്തിന് വിളക്കുകൾ ലോകത്തെങ്ങും തെളിയിച്ച ഫാത്തിമ ബീവി....
തണിയേ തണലെ...അവിടത്തിൽ അഹദിന്റെ സ്വലാവാതും സലാമെങ്ങും ഉയരട്ടെ ആമീൻ.... ഉയരട്ടെ ആമീൻ...
(ചെമ്പകപ്പൂവായ് 2)
/ *മദീനയുടെ👑വാനമ്പാടി*
Post a Comment