മദ്ഹിന്റെ തേനിശലായി | Madhinte Thenishalayi | Shahin Babu








🌹 *മദ്ഹിന്റെ തേനിശലായ്* 🌹

മദ്ഹിന്റെ തേനിശലായ് ...
മഹബൂബിﷺനെന്റെ ഗാനം ....‍
മധുചേർത്ത വല്ലരിപാടി
മനതാരിലിന്നാമോദം ....
(2)
ആദിയിൽ പ്രതീക്ഷയാകും ആത്മ രാഗം .... (2)
അകങ്ങളിൽ കരം തരും
അലിവിന്റെ സാരംﷺ....
(മദ്ഹിന്റെ ....)

ജ്വലിക്കുന്ന സൂര്യ രൂപംﷺ
അതുല്യ പ്രകാശംﷺ....
ജഗത്തിന്ന് കാവലേകും
അനന്ത സഹായം ....
(2)
ആശാ മരങ്ങൾ താണ്ടീ
ജയിച്ചുള്ള ദേഹംﷺ...
ആശാന്തി പാരിലാകെ
വിതച്ചുള്ള സൂനംﷺ....
(2)
മദദിനു പകരമി നബിﷺ ഗുരുനാമം (2)

(മദ്ഹിന്റെ ..... )

കമാലായിﷺസർവ്വ റൂഹിൽ
പടച്ചള്ള ആദ്യം ....
അതിൽ പിന്നെ ഭൂമി കണ്ടൂ
അബൂൽ ബഷർ ആദം ....
(2)
ആത്മീയ സാഗരത്തിൽ തിളങ്ങുന്ന തിങ്കൾﷺ..
ആലങ്ങൾ പാടിടുന്നു തിരുﷺ കീർത്തനങ്ങൾ ...
(2)
മധുരിത സുഗകര നബിﷺ വചനങ്ങൾ .... (2)

(മദ്ഹിന്റെ .... ) (2)

/ *മദീനയുടെ👑വാനമ്പാടി*