പ്രണയ മദീനാ പുരി | Pranaya Madeena Puri | With Lyrics | Howshib Muthanoor | Rashid Calicut




പ്രണയമദീനാ പുരി ഹൃദയനിലാ പൂവനി
തിരയുകയാണീ മിഴി വഴിയറിയാ...
ഇതളിടുമെന്നാശകൾ കനലകലും നോവുകൾ
ഒരു ദിനമെൻ കണ്ണിലും നബിയണയേ...
തിരു തിങ്കൾ ഹബീബേ എന്റെ-
ഖൽബിന്റെ നൂറേ നിലാവേ... ആ ആ 


ഇരുളിൽ നിലാ തൂ മഞ്ഞിൻ
കണങ്ങൾ പെയ്യുന്ന പോലെ മെല്ലെ-
ഉൾ പൂവിനുള്ളിൽ തണുവായ് ത്വാഹാ റസൂലെ...
കാണാ കനവിൽ കിനാ പൂ വിരിയും
മദീനയിൽ ഞാനണയും
നീർ ചാലുകളായ് എൻ മിഴികൾ അലയായ് ഒഴുകും
ആരും അറിയാതെ ഞാനെന്റെ
വരികൾ ഹബീബിന്റെ ചാരേ... ആ ആ ആ...


നിഴലായ് ഹാതിം റസൂലിൻ അരികിൽ
സ്വഹാബ സ്നേഹം പറയെ
ആ നിരയിൽ ചേരാൻ കഴിയാ നോവായ് ഞാൻ...
രാവിൽ ഞനോർത്ത് കണ്ണീർ കുമ്പിൾ
ഇറയോന്റെ കനിവിൻ മുന്നിൽ
തിരു താഹ റസൂലെ കാണാൻ പൂതി പറയും...
ആരും അറിയാതെ ഞാനെന്റെ
വരികൾ ഹബീബിന്റെ ചാരേ... ആ ആ ആ...