അഹദിന്റെ കനിവാണെൻ | Ahadinte Kanivanen | Madh Song With Lyrics | Rahoof Azhari Ackode | Nasif Calicut

 

അഹദിന്റെ കനിവാണെൻ മുസ്ത്വഫ ത്വാഹാ റസൂൽ...
ഫിർദൗസിന്നൊളിവാണെൻ തിങ്കളാം ത്വാഹാ റസൂൽ... (2)
പരിശുദ്ധ ഖുർആന്റെ വചനങ്ങളാ...
ഹൃദയങ്ങൾകുയിരേകാൻ വന്നൊരല്ലേ...
ത്വാഹാ... മുത്ത് റസൂലേ... ത്വാഹാ... തിങ്കൾ ഹബീബെ...(2)
             
                                       

റബ്ബിൻ കല്പന അടിമയിലേകാൻ മണ്ണിലുതിച്ചൊരു മഹമൂദെ...
അപരാധത്തിൻ പാപക്കടലിൽ തണലായ് വന്നൊരു സയ്യിദരെ... (2)
മുത്ത് ബിലാലിൻ ബാങ്കൊലിയകലെ ത്യാഗത്തിൻ കഥ പറയുമ്പോൾ...
നന്മയുണർത്തും പുണ്യ റസൂലിൻ മദ്ഹുകളെന്നിൽ നിറയുന്നു...
ത്വാഹാ... മുത്ത് റസൂലേ... ത്വാഹാ... തിങ്കൾ ഹബീബെ...(2)

                                         

മുത്തൊളി ബീവി ഖദീജയിലിണയായ് റബ്ബ് വിധിച്ചൊരു നൂറല്ലേ...
മാമരു മണ്ണിൽ കാരുണ്യത്തിൻ മാതൃക കാട്ടിയ കനിയല്ലേ... (2)
ജല്ല ജലാലിൻ സന്നിധിയിൽ ഞാൻ വന്നണയുന്നൊരു കാലത്ത്...
തൗബയിലുരുകും ജന്മമിതിൽ പല രക്ഷകളേകും നിധിയല്ലേ...(2)
ത്വാഹാ... മുത്ത് റസൂലേ... ത്വാഹാ... തിങ്കൾ ഹബീബെ...(2)