അങ്ങകലെ ധന്യ മദീനയിൽ | swadiq musliyar | lyrics | angakale denya madheenayil

 




🌹 *അങ്ങകലെ ധന്യ മദീനയിൽ* 🌹

 _രചന: മുഹമ്മദ് സ്വാദിഖ് മുസ്ലിയാർ_ 


അങ്ങകലെ ധന്യ മദീനയിൽ 

തിളങ്ങുന്ന മണിമുത്ത് നൂറുല്ലാവേ... 

കരയുന്ന ഖൽബാലെ ഒരു സ്‌നേഹി 

പാടുന്നു കേൾക്കാമോ യാ റസൂലേ... 

     കേൾക്കാമോ യാ റസൂലേ... 

             **************

പാപ ഭാരങ്ങൾ പേറി ഞാൻ 

ദുനിയാവിൽ അലയുന്നു യാ റസൂലേ...പരിവർത്തനത്തിന്നായ് 

പരിഹാര ദീപമേ തേങ്ങുന്നു യാ ഹബീബെ... 

      തേങ്ങുന്നു യാ ഹബീബെ...

            ***************

*ഖദമിൽ കൂരിരുൾ നിറയുമ്പോൾ 

പ്രഭ നൽകും മദീനയിലെ രാജാവേ... 

പരിപൂർണ ഇശ്ഖാലെ പ്രഭയാർന്ന 

ഖൽബാലെ മറേണം വെണ്ണിലാവേ 

      മറേണം വെണ്ണിലാവേ...

            ***************

                          فداك أبي وأمي يارسول الله (2)    

                          أنت حي في قلوبنا              (2)            

                          أنظر حالنا يارسول الله         (2)

            ****************    

                ( അങ്ങകലെ )

            ****************    

ആറാം നൂറ്റാണ്ടിൽ ഹൃദയം കറുപ്പുള്ള 

ആയിരങ്ങളിൽ പ്രകാശ മേകിയ നൂറേ... 

അകമിൽ ഇരുൾ മൂടിയ ആ കാല ജങ്ങളെ 

അസ്ഹാബിക ന്നുജൂമിലുയർത്തിയോരെ.. 

             ****************

അവസാന നാളിലെ ഹതഭാഗ്യനാണു ഞാൻ 

അവസാന നാളിലെ ഹതഭാഗ്യനാണു ഞാൻ 

കഴുകാമോ എൻ ഹൃദയം യാ ഹബീബെ 

            ****************

ഒന്ന് കൈ പിടിക്കുമോ ഹബീബെ 

എന്റെ  കണ്ണ് തുടക്കുമോ സിറാജേ... 

ഇന്ന്  കനവിലെത്തുമോ നിലാവേ

ഒന്ന് കനിവുരക്കുമോ പൊലിവേ... 

            ****************

                 (അങ്ങകലെ )

             ***************

{നിരയാർന്ന ആശിഖായ് 

പ്രഭയാർന്ന മാദിഹായ് 

കഴിയേണം ദുനിയാവിൽ യാ റസൂലേ...

അവസാനമോരുന്നാളിൽ പൊൻ പൂമുഖ 

കണ്ടന്ന് പിരിയേണം ഈ ലോകം യാ ഹബീബെ... നാളെ ഇരുളർന്ന ഖബറകമിൽ 

പാപി ഞാൻ അണയുമ്പോൾ തിരുസ്നേഹം 

നൽകിടേണം യാ ഹബീബെ... (2)}

             ****************

ഒന്ന് കൈ പിടിക്കുമോ ഹബീബെ 

എന്റെ  കണ്ണ് തുടക്കുമോ സിറാജേ... 

ഇന്ന്  കനവിലെത്തുമോ നിലാവേ  ഒന്ന് കനിവുരക്കുമോ പൊലിവേ...

              ****************

                                     خدبيدي ياسندي 

                                     خدبيدي يامدادي 

       

             *****************

അകലെ ഞാനാണേലും ഞാൻ പാടും  ഗീതങ്ങൾ കേൾക്കും റസൂലുല്ലാഹ്... 

{അരികിൽ അണഞ്ഞൊരുന്നാൾ   

ഇന്നരികെ എന്ന് പാടും ഞാൻ നൂറുല്ലാഹ്... (2)}      

             *****************

പാപ ഭാരങ്ങൾ പേറി ഞാൻ 

ദുനിയാവിൽ അലയുന്നു യാ റസൂലേ...പരിവർത്തനത്തിന്നായ് 

പരിഹാര ദീപമേ തേങ്ങുന്നു യാ ഹബീബെ... 

      തേങ്ങുന്നു യാ ഹബീബെ...

              ****************

ഖദമിൽ കൂരിരുൾ നിറയുമ്പോൾ 

പ്രഭ നൽകും മദീനയിലെ രാജാവേ... 

പരിപൂർണ ഇശ്ഖാലെ പ്രഭയാർന്ന 

ഖൽബാലെ മറേണം വെണ്ണിലാവേ 

      മറേണം വെണ്ണിലാവേ...

              ****************

                     فداك أبي وأمي يارسول الله (2)         

                     أنت حي في قلوبنا              (2)           

                     أنظر حالنا يارسول الله         (2)

  / *മദീനയുടെ👑വാനമ്പാടി*